അതൃപ്തി പരസ്യമാക്കി മുല്ലപ്പള്ളി; 'സ്ലോട്ട് വെച്ച് കെ.പി.സി.സി പ്രസിഡൻറിനെ കാണേണ്ട ഗതികേടില്ല'
text_fieldsതിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ നിയമിച്ചത് നേതൃത്വത്തിെൻറ തെറ്റായ തീരുമാനമാണെന്ന് നേരത്തേ ഹൈകമാൻഡിനെ അറിയിച്ച അദ്ദേഹം, സമവായ ചർച്ചക്ക് തന്നെ വസതിയിൽ സന്ദർശിച്ച എ.െഎ.സി.സി ജന. സെക്രട്ടറി താരിഖ് അൻവറിനോടും അക്കാര്യം ആവർത്തിച്ചു. തന്നെ നീക്കിയതിൽ തെറ്റില്ലെങ്കിലും പകരം സുധാകരനെ നിയമിച്ചത് തെറ്റായ തീരുമാനമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നും ഡി.സി.സി പ്രസിഡൻറുമാരുടെ നിയമനത്തിന് മുമ്പുള്ള കൂടിയാലോചനക്ക് ക്ഷണിച്ചിട്ടും സഹകരിച്ചില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിെൻറ പരാതികളും മുല്ലപ്പള്ളി തള്ളി. കോൺഗ്രസിലെ ചെറുതും വലുതുമായ നേതാക്കളുടെയെല്ലാം ഫോൺ നമ്പർ തെൻറ മൊബൈലിലുണ്ട്. ആരെങ്കിലും വിളിച്ചാൽ എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചു വിളിക്കാതിരുന്നിട്ടില്ല. അറിയാത്ത നമ്പറുകളിൽനിന്ന് വരുന്ന േകാളുകൾ എടുക്കാറില്ല. അറപ്പുണ്ടാക്കുന്ന തെറിവിളി കേട്ട ദുരനുഭവമുള്ളതിനാലാണ് ഇത്.
ഡി.സി.സി പ്രസിഡൻറുമാരുടെ നിയമന ചർച്ചക്കിടെ ഒരു ദിവസം കെ.പി.സി.സി ആസ്ഥാനത്തെ ജീവനക്കാരനാണ് മൂന്നരക്ക് പ്രസിഡൻറുമായി കൂടിക്കാഴ്ചക്ക് 20 മിനിറ്റ് സമയം അനുവദിച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞത്. 50 വർഷമായി കെ.പി.സി.സിയുടെ ഭാഗമായി നിൽക്കുന്ന തനിക്ക് ഇന്നേവരെ ഒരു പ്രസിഡൻറിനെയും കാണാൻ സമയം നിശ്ചയിച്ച് ചെല്ലേണ്ടിവന്നിട്ടില്ല. അതിനാൽ ചർച്ചക്ക് പോയില്ല. പിന്നീട് ആഗസ്റ്റ് എട്ടിന് രാവിലെ ഡൽഹിയിൽനിന്ന് വിളിച്ച സുധാകരൻ, ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടിക നൽകുകയാണെന്നും പേരുകളുണ്ടെങ്കിൽ പറയണമെന്നും ആവശ്യപ്പെട്ടു. സുധാകരൻ ആരോടാണ് സംസാരിക്കുന്നതെന്ന് തിരിച്ചുചോദിച്ചു. അതോടെ അദ്ദേഹം ഫോൺ കട്ട് ചെയ്തു. അതിനുശേഷം വിളിച്ചിട്ടില്ല.
സുധാകരൻ അധ്യക്ഷനായശേഷം നേരിൽകണ്ടത് സ്ഥാനാരോഹണ ചടങ്ങിലും പിന്നീട് രാഷ്ട്രീയകാര്യസമിതിക്ക് മുന്നോടിയായി വിളിച്ച യോഗത്തിലുമാണ്. ഉപാധികളില്ലാത്ത പിന്തുണയാണ് താൻ വാഗ്ദാനം ചെയ്തത്. പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നതൊന്നും ഇന്നുവരെ താൻ പറഞ്ഞിട്ടില്ല. അതിനെ ദൗർബല്യമായി ആരും കാണരുത്. പുതിയ ഭാരവാഹികളാകുന്നവർ സൽസ്വഭാവികളും പാർട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കാത്തവരും ആത്മാർഥമായി പ്രവർത്തിക്കുന്നവരും ആകണമെന്ന് മാത്രമാണ് തെൻറ നിലപാടെന്നും മുല്ലപ്പള്ളി അറിയിച്ചു.കൂടിക്കാഴ്ചക്കുശേഷം താരിഖിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴും സുധാകരനോടുള്ള വിയോജിപ്പ് മുല്ലപ്പള്ളി മറച്ചുവെച്ചില്ല.
സുധീരെൻറ ഉൾക്കൊണ്ടേ മുന്നോട്ടു പോകാനാവൂ എല്ലാവരും ആദരിക്കുന്ന നേതാവാണ് വി.എം. സുധീരൻ. അദ്ദേഹത്തിെൻറ അഭിപ്രായങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് മാത്രമേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകൂ. എല്ലാ മുതിർന്ന നേതാക്കളെയും ഉൾക്കൊണ്ടും എല്ലാവരെയും ചേര്‍ത്തുപിടിച്ചും പാർട്ടി മുന്നോട്ട് പോകണം. എല്ലാവരെയും വിശ്വാസത്തിലെടുത്ത് പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. മുല്ലപ്പള്ളിയുടെ നിര്‍ദേശങ്ങള്‍ പാര്‍ട്ടിക്ക് അനിവാര്യമാണ്. കഴിഞ്ഞദിവസം നിശ്ചയിച്ച കൂടിക്കാഴ്ച മാറ്റിവെക്കേണ്ടിവന്നതിൽ ഖേദം അറിയിച്ചശേഷമാണ് താരിഖ് രാവിലെ മുല്ലപ്പള്ളിയെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.