കടക്കൂ പുറത്തെന്ന് പറഞ്ഞപ്പോൾ മാധ്യമപ്രവർത്തകർ പ്രതികരിച്ചില്ല -മുല്ലപ്പള്ളി
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പത്രക്കാരോട് കടക്കൂ പുറത്തെന്ന് പറഞ്ഞപ്പോൾ മാധ്യമ പ്രവർത്തകർ അതിനെതിരെ വേണ്ടത്ര പ്രതികരിച്ചില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണ്. അതാണ് ശബരിമല സമരം സെക്രേട്ടറിയറ്റിനു മുന്നിലേക്കു മാറ്റാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനു പിന്നിൽ. ശബരിമലയിെല അന്നദാനം സംഘ്പരിവാർ സംഘടനയായ സേവാഭാരതിക്കു നൽകിയതിനു പിന്നിലും ഒത്തുകളിയാണ്. പത്രസ്വാതന്ത്യത്തിനു വേണ്ടി വാതോരാതെ സംസാരിക്കുന്നവരാണ് അതിനു വിരുദ്ധമായി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ പ്രാദേശിക തെരെഞ്ഞടുപ്പിലുണ്ടായ പരാജയം പാർട്ടിയുടെ ശബരിമല വിഷയത്തിലെ സമീപനങ്ങൾക്കെതിരായ ജനവിധിയായി കാണുന്നില്ല. എന്താണ് സംഭവിച്ചെതന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് പിൻവലിക്കണം –സുധീരൻ
തിരുവനന്തപുരം: മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അഡീഷനൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്.
നിയന്ത്രണം മാധ്യമപ്രവർത്തകരുടെ ഗുണത്തിന് –മന്ത്രി ജയരാജൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് മാധ്യമങ്ങളെ നിയന്ത്രിച്ചുള്ള ഉത്തരവ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുണകരമാകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ല. ഇടതുസര്‍ക്കാറിന് ജനപിന്തുണ കൂടുകയാണെന്നതിെൻറ തെളിവാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം. ശബരിമല വിഷയം സര്‍ക്കാറിനെ ബാധിച്ചിട്ടില്ല. ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ പുറപ്പെട്ടവരെ പൊതുജനം മനസ്സിലാക്കിത്തുടങ്ങി. ബി.ജെ.പി സെക്രട്ടേറിയറ്റിലേക്ക് സമരം മാറ്റേണ്ടിവന്നു. യു.ഡി.എഫ് സമരം അന്വേഷിച്ചുനടക്കുകയാണെന്നും ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.