മുല്ലപ്പള്ളി രാമചന്ദ്രന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
text_fieldsന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കും. മുല്ലപ്പള്ളി ജനവിധി തേടാൻ ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ഹൈക്കാമിന്റിന് എതിര്‍പ്പില്ല. ജയസാധ്യതയുള്ള നേതാക്കള്‍ മത്സരിക്കണമെന്നാണ് ഹൈക്കമാന്റ് നിലപാട്.
മുല്ലപ്പള്ളി കോഴിക്കോട്ട് നിന്നോ വയനാട്ടിൽ നിന്നോ കൊയിലാണ്ടിയിൽ നിന്നോ മത്സരിച്ചേക്കും. കൽപ്പറ്റ സുരക്ഷിത മണ്ഡലമാണെന്നും വിലയിരുത്തലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ എം.പിയായിരുന്ന വടകര പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗം കൂടിയാണ് കൊയിലാണ്ടി. കൊയിലാണ്ടി യു.ഡി.എഫിന് നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത് കോൺഗ്രസിലെ ഗ്രൂപ് പോരാണ്. മുല്ലപ്പള്ളിയെ പോലൊരു നേതാവ് മത്സരരംഗത്ത് വന്നാൽ സീറ്റ് തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ ഉമ്മൻ ചാണ്ടി അധ്യക്ഷനായി കോണ്‍ഗ്രസിനു പുതിയ പത്തംഗ മേൽനോട്ട സമിതിയെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ആരെന്നു തെരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കൂവെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.