'ഉറപ്പാണ് എൽ.ഡി.എഫ് എന്നല്ല, വെറുപ്പാണ് എൽ.ഡി.എഫ്' എന്നാണ് ജനങ്ങൾ പറയുന്നതെന്ന് മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായുള്ള മന്ത്രിതല ചർച്ച വൈകിവന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉറപ്പാണ് എൽ.ഡി.എഫ് എന്നല്ല, വെറുപ്പാണ് എൽ.ഡി.എഫ് എന്നാണ് ജനങ്ങൾ പറയുന്നതെന്നും നിയമസഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ പ്രചരണ വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചർച്ച സർക്കാരിെൻറ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണ്. സർക്കാർ ഉദ്യോഗാർഥികളെ കബളിപ്പിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.
ഇന്നാണ്, എൽ.ഡി.എഫ് അവരുടെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രചരണ വാക്യം പുറത്തിറക്കിയത്. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള പരസ്യ ബോർഡുകൾക്കൊപ്പം സർക്കാറിന്‍റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും പ്രചരണത്തിന് ഉപയോഗിക്കും. സോഷ്യൽ മീഡിയയിലും ഈ വാചകം ഉപയോഗിച്ചായിരിക്കും പ്രചരണം. തുടർഭരണം മുന്നിൽകണ്ടുള്ളതാണ് പ്രചരണ വാചകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.