Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2020 6:27 AM GMT Updated On
date_range 3 Nov 2020 6:27 AM GMTവയനാട്ടിലെ ഏറ്റുമുട്ടല്‍ വ്യാജമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsbookmark_border
കൽപ്പറ്റ: വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച് കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ഏറ്റുമുട്ടലിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് അധികാരത്തിൽ വന്ന ശേഷം 10 ഏറ്റുമുട്ടലുകൾ നടന്നു. ആദിവാസി ഊരുകളിൽ സാമ്പത്തിക സുരക്ഷിതത്വമില്ല. അതിനാണ് പരിഹാരം വേണ്ടതെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story