പണപ്പിരിവ് മാത്രം പാർട്ടി പരിപാടിയാക്കിയ സി.പി.എം ആദർശം പറയണ്ട -മുല്ലപ്പള്ളി
text_fieldsതൃശൂർ: സുതാര്യതയില്ലാത്ത പണപ്പിരിവ് മാത്രം പാർട്ടിയുടെ ഏക പരിപാടിയാക്കിയ സി.പി.എം ആദർശം പറയരുതെന്ന് കെ.പി. സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കള്ളുഷാപ്പിൽ കത്തിക്കുത്തിൽ മരിച്ച രക്തസാക്ഷിക്ക് സ്മാരകം നിർമിച ്ച് അതിെൻറ പേരിൽ പണപ്പിരിവ് നടത്തി കൊഴുക്കുന്ന സി.പി.എമ്മിെൻറ രാഷ്ട്രീയ പ്രവർത്തനം ഇപ്പോൾ അമ്യൂ സ്മെൻറ് സംസ്കാരത്തിലാണ് എത്തി നിൽക്കുന്നതെന്നും മുല്ലപ്പള്ളി തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ. പി.സി.സിയുടെ ജനമഹായാത്രയിലെ ഫണ്ട് സമാഹരണത്തെപ്പറ്റി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാട്ടപ്പിരിവിൽനിന്ന് ബക്കറ്റ് പിരിവിലേക്ക് വളർന്ന സി.പി.എമ്മിന് മാത്രമേ മണിക്കൂറിനകം കോടികൾ സമാഹരിക്കാനുള്ള മാന്ത്രികവിദ്യ വശമുള്ളൂ. ഇതിെൻറ രഹസ്യമൊന്ന് സി.പി.എം വെളിപ്പെടുത്തണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻ കേരളത്തിൽ ഉടനീളം നടത്തിയ യാത്രയിലെ ആശയ സംവാദമത്രയും നവ സമ്പന്നരോടായിരുന്നു. അതിലൊന്നും സി.പി.എം പറയുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തെയും കർഷകരെയും കണ്ടില്ല. അത് സി.പി.എമ്മിെൻറ നിയമസഭാ സ്ഥാനാർഥികളിലും പ്രതിഫലിച്ചു. പാർട്ടിക്കുവേണ്ടി കാലങ്ങളായി കൊടി പിടിച്ച് നടന്നവരെ തഴഞ്ഞ് ഇത്തരക്കാർക്ക് സീറ്റ് കൊടുത്തതും ജയിപ്പിച്ചതും എന്തിെൻറ പേരിലായിരുന്നു?
കോടിയേരിയുടെയും പിണറായിയുടെയും ഇപ്പോഴത്തെ സുഹൃത്തുക്കൾ സമ്പന്നരാണ്. പ്രഭാത ഭക്ഷണം പോലും സഹസ്ര കോടീശ്വരന്മാർക്കൊപ്പമാണ്. കോൺഗ്രസുകാർക്ക് ആ രീതിയില്ല. കള്ളക്കടത്തുകാരെൻറ കൂപ്പറിലല്ല ഞങ്ങളുടെ യാത്ര. മഹാരാജാസ് കോളജിൽ കാമ്പസ് രാഷ്ട്രീയത്തിന് ഇരയായി മരിച്ച അഭിമന്യുവിെൻറ പേരിൽ മൂന്ന് കോടി രൂപ നാട്ടിൽനിന്ന് പിരിച്ചെടുത്തു. വീടുണ്ടാക്കാനും സഹോദരിയുടെ വിവാഹം നടത്താനുംകൂടി ചെലവാക്കിയ 35 ലക്ഷം. ബാക്കി എന്ത് ചെയ്തുവെന്നും മുല്ലപ്പള്ളി ചോദിച്ചു.
പാർട്ടി ഫണ്ട് എന്ന പതിവ് പല്ലവി ആവർത്തിക്കണ്ട. ബ്രിട്ടീഷ് ഇൗസ്റ്റ് ഇന്ത്യാ കമ്പനിയെക്കാൾ അധ:പതിച്ച കച്ചവട സംഘവും കറക്ക് കമ്പനിയുമായി സി.പി.എം മാറി. ഫാക്ടറികളും അമ്യസ്മെൻറ് പാർക്കുമൊക്കെയാണ് ഇപ്പോൾ പാർട്ടിക്ക് പത്ഥ്യം. പൈതൃക സമ്പത്തായ കോവളം കൊട്ടാരം കോടീശ്വരന്മാർക്ക് ചുളുവിലക്ക് വിറ്റു. ഹാരിസൺ കേസ് തോറ്റുകൊടുത്തു. ഇതെല്ലാം ചെയ്തശേഷം പുരപ്പുറത്ത് കയറി ആദർശം പറയുന്നത് അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ശബരിമല വിഷയം അയോധ്യ പോലെ കൈകാര്യം ചെയ്യുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പത്തനംതിട്ടയിലെ പ്രസംഗം ആപത്സൂചനയാണ്. സംസ്ഥാനത്ത് കോൺഗ്രസിെൻറ സ്ഥാനാർഥി നിർണയം എത്രയും വേഗം പൂർത്തിയാക്കും. ഇൗമാസം 20-25നകം പൂർത്തിയാക്കണമെന്ന് ഹൈകമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച 18ന് തുടങ്ങും. കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ ഘടകകക്ഷികൾക്ക് അവകാശമുണ്ട്. ചാലക്കുടിയിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന കെ.പി. ധനപാലെൻറ പ്രസ്താവന ദൗർഭാഗ്യകരമാണ്. ആഭ്യന്തര ജനാധിപത്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. ആവശ്യങ്ങളും അഭിപ്രായങ്ങളും അവിടെയാണ് പറയേണ്ടത്. പരസ്യ പ്രസ്താവന ശരിയായ നടപടിയെല്ലന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.