കൊലപാതകം ആസൂത്രിതം; മുഖ്യമന്ത്രി മറുപടി പറയണം -മുല്ലപ്പള്ളി
text_fieldsകൊച്ചി/തിരുവനന്തപുരം: സി.പി.എമ്മിെൻറ സ്റ്റാലിനിസ്റ്റ് സ്വഭാവത്തിെൻറ ഇരകളാണ് കാസർകോട് പെരിയയില്‍ കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോ ണ്‍ഗ്രസ് മണ്ഡലം തലത്തില്‍ ഇന്ന് പ്രതിഷേധം നടത്തുമെന്നും തിങ്കളാഴ്ച എറണാകുളം ജില്ലയിലെ ജനമഹായാത്ര പര്യടനം റ ദ്ദാക്കിയെന്നും മുല്ലപ്പള്ളി അറിയിച്ചു.
ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ വീഴ്ചയാണ് ഇരട്ടകൊലപാതകത്തിന് പിന്നിൽ. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അക്രമികളെ സഹായിക്കുകയും ചെയ്യുന്ന നയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. അണികളോട് ആയുധം താഴെ വെക്കാൻ പറയാനുള്ള ആർജവം പിണറായി വിജയൻ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസർക്കോെട്ട ഇരട്ടക്കൊലപാതകം ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണത്തിെൻറ തണലിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തിങ്കളാഴ്ച പ്രതിഷേധദിനമായി ആചരിക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.
തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് നടത്തും. സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്താണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്ത് വിദ്യാഭ്യാസബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു. ജനമഹായാത്രയുടെ തിങ്കളാഴ്ചത്തെ പരിപാടികൾ മാറ്റിവച്ച് മുല്ലപ്പള്ളിയും ചെന്നിത്തലയും കാസർകോട്ടേക്ക് പോകും. കൊല്ലപ്പെട്ട പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കും.
പ്രവർത്തകരെ പതിയിരുന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ണൂർ മോഡൽ കൊലപാതകമാണ് നടന്നതെന്നും കാസർഗോഡ് ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിൽ പ്രതികരിച്ചു. കൊലപാതകത്തിൽ സി.പി.എമ്മിന് ബന്ധമില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.