ശൈലജക്കെതിരായ മുല്ലപ്പള്ളിയുടെ പരാമർശത്തിൽ കോൺഗ്രസിൽ അതൃപ്തി
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരായ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമർശത്തിൽ കോൺഗ്രസിൽ അതൃപ്തി. മുല്ലപ്പള്ളിയുടെ പരമാർശം ശരിയായില്ലെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യക്തിപരമായ പരാമർശങ്ങളിലേക്കും അതിനെ തുടർന്നുള്ള വിവാദങ്ങളിലേക്കും പോയത് ശരിയല്ലെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.
പ്രവാസി വിഷയവും കെ.എസ്.ഇ.ബി ചാർജ് വിഷയവും ഉയർത്തിക്കൊണ്ട് ജനങ്ങൾക്കിടയിൽ നല്ല ഇമേജാണ് പ്രതിപക്ഷത്തിന് ഇപ്പോഴുള്ളത്. അതിന്‍റെ ശോഭ കെടുത്തുന്നതായി മുല്ലപ്പള്ളിയുടെ പരാമർശമെന്നും പാർട്ടിയിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. മാധ്യമങ്ങളോടും മറ്റും ഈ പരാമർശത്തെക്കുറിച്ച് പ്രതികരണത്തിന് മുതിരേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. എന്തെങ്കിലും വിശദീകരിക്കാനോ തിരുത്താനോ ഉണ്ടെങ്കിൽ മുല്ലപ്പള്ളി തന്നെ ചെയ്യട്ടെ എന്നാണ് നേതാക്കളുടെ ഇടയിലുള്ള പൊതുവായ ധാരണ.
നിപ കാലത്ത് നിപ രാജകുമാരി എന്ന പദവിക്ക് മത്സരിച്ചതുപോലെ ഇപ്പോൾ കോവിഡ് റാണി എന്ന പേരിനായി പരിശ്രമിക്കുകയാണ് ആരോഗ്യമന്ത്രി എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഹാസം. നിപ രോഗം കോഴിക്കോട് പിടിപെട്ട കാലത്ത് അതിെൻറ എല്ലാ ക്രെഡിറ്റും പലരും അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിബദ്ധതയുള്ള ഒരുകൂട്ടം ഡോക്ടർമാരും നഴ്സുമാരുമാണ് േരാഗപ്രതിരോധത്തിന് നടപടി സ്വീകരിച്ചത്. ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് ആരോഗ്യമന്ത്രി അവിടെ തമ്പടിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു. രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിൽ സംസാരിക്കവെയായിരുന്നു ആരോഗ്യമന്ത്രിക്കെതിരായ പരാമർശം.
മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. തൊഴിൽ രംഗത്തെ സ്ത്രീകൾക്കെതിരായ അതിക്രമത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തി നിയമ നടപടി സ്വീകരിക്കണമെന്ന അഭിപ്രായമടക്കം ഉയർന്നു. എന്നാൽ താൻ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു വെള്ളിയാഴ്ച വൈകീട്ട് വരെ മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.