മുല്ലപ്പെരിയാർ: ജലനിരപ്പ് 136 അടിയിലേക്ക്
text_fieldsകുമളി: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആശങ്ക ഉയർത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്നു. ഞായറാഴ്ച ജലനിരപ്പ് 135.25 അടിയായി ഉയർന്നു. വൃഷ്ടിപ്രദേശത്ത് മഴയുടെ അളവ് കുറഞ്ഞെങ്കിലും സെക്കൻഡിൽ 296 ഘന അടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2300 ഘന അടി ജലമാണ് തുറന്നുവിട്ടിട്ടുള്ളത്.
ജലനിരപ്പ് 142ലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിെൻറ അളവ് വരും ദിവസങ്ങളിൽ കുറക്കാനാണ് അധികൃതർ ആലോചിക്കുന്നത്. അതിനിടെ ജലനിരപ്പ് 135ന് മുകളിലെത്തിയതോടെ അണക്കെട്ടിലെ ജോയൻറുകളിലെ ചോർച്ച ശക്തമായതായി വിവരമുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകിയതായാണ് സൂചന. ജലനിരപ്പ് 136ൽ എത്തുന്നതുതന്നെ അപകടകരമാണെന്ന് കേരളം ആവർത്തിക്കുന്നതിനിടയാണ് 142ലേക്ക് ഉയർത്താൻ തമിഴ്നാട് അനുമതി സമ്പാദിച്ചത്. ബേബി ഡാമിൽ ബലപ്പെടുത്തൽ ജോലികളൊന്നും നടത്താതെ ജലനിരപ്പ് ഉയരുന്നത് കേരളത്തെ സംബന്ധിച്ച് ഭീതി വർധിപ്പിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.