മുല്ലപ്പെരിയാർ: ഉപസമിതി ഒക്ടോബർ 11ന് സന്ദർശിക്കും
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉപസമിതി അടുത്തമാസം 11ന് സന്ദർശനം നടത്തും. അണക്കെട്ടിെൻറ 10, 11 ബ്ലോക്കുകൾ ചോരുന്നെന്ന കേരളത്തിെൻറ കണ്ടെത്തലിെൻറ അടിസ്ഥാനത്തിൽ ഉപസമിതി ചോർച്ച പരിശോധിക്കും. ചെയർമാൻ വി. രാജേഷിെൻറ നേതൃത്വത്തിൽ ഇരുസംസ്ഥാനത്തെയും രണ്ടുവീതം പ്രതിനിധികളാണ് ഉപസമിതിയിലുള്ളത്. അണക്കെട്ടിൽ നിലവിൽ 126.50 അടി ജലമാണുള്ളത്. മഴ നിലച്ചതിനാൽ നീരൊഴുക്ക് സെക്കൻഡിൽ 349 ഘനയടിയായി കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1400 ഘനയടി ജലമാണ് തുറന്നുവിട്ടത്.
ജൂലൈ ആറിനാണ് ഉപസമിതി അണക്കെട്ട് സന്ദർശിച്ചത്. മൂന്നുമാസത്തെ ഇടവേളക്കുശേഷമാണ് വീണ്ടും സന്ദർശനം. അണക്കെട്ടിെൻറ ജലനിരപ്പ് 142ൽനിന്ന് 152 അടിയാക്കി ഉയർത്തുമെന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർ ശെൽവത്തിെൻറ പ്രഖ്യാപനത്തിന് പിന്നാലെയാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
ഇതിനിടെ, ജലനിരപ്പ് 127ൽ എത്തിയ ഘട്ടത്തിൽതന്നെ അണക്കെട്ടിൽ പുതിയ ചോർച്ച കണ്ടെത്തിയത് കേരളത്തെ ആശങ്കയിലാക്കുന്നുണ്ട്. മുമ്പ് കണ്ടെത്തിയ ചോർച്ചകൾക്ക് പുറെമയാണ് പുതിയവ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.