മുല്ലപ്പെരിയാർ: സി.പി.എമ്മിെൻറ കേരള, തമിഴ്നാട് ഘടകങ്ങൾ വ്യത്യസ്ത തട്ടിൽ
text_fieldsചെന്നൈ: മുല്ലപ്പെരിയാർ ഡാമിെല ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് സി.പി.എം തമിഴ് നാട് ഘടകം. എന്നാൽ, ഇതിനെ ശക്തിയുക്തം സുപ്രീംകോടതിയിൽ എതിർത്തത് സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള കേരള സർക്കാറും. തമിഴ്നാടിനുവേണ്ടി സി.പി.എം പ്രത്യേകമായി ഇറക്കി യ പ്രകടന പത്രികയിലാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന വാഗ്ദാനമുള്ളത്. അണക്കെട്ട് ബലപ്പെടുത്തി ജലനിരപ്പ് ഉയർത്താമെന്നാണ് പത്രികയിൽ പറയുന്നത്.
മധുര ലോക്സഭ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയാണ് ഡി.എം.കെ മുന്നണി ബാനറിൽ മത്സരിക്കുന്നത്. മധുര ഉൾപ്പെടെ തെക്കൻ ജില്ലകളിൽ മുല്ലപ്പെരിയാർ ജീവൽപ്രശ്നമാണ്. ഡി.എം.കെ, അണ്ണാ ഡി.എം.കെ കക്ഷികളും ഡാമിെൻറ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതേ വാഗ്ദാനം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളിലും ആവർത്തിക്കുന്നുണ്ട്. നിലവിലുള്ള ഡാം പൊളിച്ചുമാറ്റി പുതിയ ഡാം നിർമിക്കാനുള്ള കേരളത്തിെൻറ നീക്കത്തെയും തമിഴക രാഷ്ട്രീയകക്ഷികൾ എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.