മുല്ലപ്പെരിയാർ ജലനിരപ്പ് 127 അടിയായി കുറഞ്ഞു
text_fieldsകുമളി: കനത്ത മഴയെത്തുടർന്ന് 142 അടിക്ക് മുകളിലെത്തിയ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127.20 അടിയായി താഴ്ന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 259 ഘനയടിയായതും വൃഷ്ടിപ്രദേശത്ത് മഴയില്ലാത്തതും ജലനിരപ്പ് താഴാനിടയാക്കി. അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1733 ഘനയടി ജലമാണ് തുറന്നുവിടുന്നത്.
മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 60.40 അടി ജലമുണ്ട്. 71 അടിയാണ് സംഭരണശേഷി. വൈഗയിലേക്ക് സെക്കൻഡിൽ 1413 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. ഇവിടെനിന്ന് മധുര ഭാഗത്തേക്ക് സെക്കൻഡിൽ 2990 ഘനയടി ജലം തുറന്നുവിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.