നാലര പതിറ്റാണ്ടിന് ശേഷം അവർ കണ്ടുമുട്ടി, സ്നേഹം പങ്കുവെച്ചു
text_fieldsപാവറട്ടി: നാലര പതിറ്റാണ്ടിനിപ്പുറം കണ്ടുമുട്ടിയ അന്നത്തെ 15 വയസ്സുകാർക്ക് പരസ്പരം മനസ്സിലാക്കായില്ല. നരവീണും, തടിച്ചും താടിയും മീശയും വളർന്നും മാറിയ അവർ അമ്പരപ്പിലായിരുന്നു. നിമിഷങ്ങൾക്കകം അവർ വീണ്ടും സ്കൂളിലെ പഴയ കുട്ടികളും കൂട്ടുകാരുമായി. മുല്ലശ്ശേരി ഗവ. ഹൈസ്കൂളിലെ 1977 മുതൽ 1980 വരെയുള്ള പത്താം ക്ലാസ് വിദ്യാർഥികളാണ് നാലര പതിറ്റാണ്ടിന് ശേഷം സ്നേഹ സംഗമം നടത്തിയത്. സംഗീത സംവിധായകൻ മോഹൻ സിത്താര ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ബേബി വൈഗയുടെ പ്രാർഥനയോടെ ആരംഭിച്ചു.
അധ്യാപകരായ ജയൻ, തങ്കമണി എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ബെന്നി ആന്റണി, മുല്ലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ആലി, 11ാം വാർഡ് അംഗം ക്ലമന്റ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർഥികളായ ഗീത, ശകുന്തള, സുവർണ, പ്രസന്ന, റംല, താഹിറ, തുടങ്ങിയവരുടെ നൃത്യനൃത്തങ്ങൾ, ജനാർദനൻ, പോൾസൻ, രത്നൻ, കൃഷ്ണൻ തുടങ്ങിയവരുടെ പാട്ടുകൾ എന്നിവയും ഉണ്ടായിരുന്നു.
പ്രോഗ്രാം ജനറൽ കൺവീനർ അഷ്റഫ് പാടൂർ, മുഹ്സിൻ, ഇക്ബാൽ, ഹസ്സൻ, സലീം, ശകുന്തള സോമൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.