Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2020 8:38 AM IST Updated On
date_range 12 April 2020 8:38 AM ISTമുംബൈ താജ് ഹോട്ടലിലെ ആറ് ജീവനക്കാർക്ക് കോവിഡ്
text_fieldsbookmark_border
മുംബൈ: നഗരത്തിെല താജ് മഹൽ ഹോട്ടലിലെ ആറ് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ദക്ഷിണ മുംബൈയിലെ ഹോട് ടലിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി ബന്ധപ്പെട്ട രോഗലക്ഷണമില്ലാത്തവരെ ഹോട്ടലിൽ തന്നെ ക്വാറൻറീൻ ചെയ്തു.
ഹോട്ടലിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ബ്രിഹാൻമുംബൈ കോർപ്പറേഷൻ ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഹോട്ടലിൽ അതിഥികളൊന്നും ഇല്ലെന്നും ഹൗസ്കീപ്പിങ് തൊഴിലാളികൾ മാത്രമാണ് ഉള്ളതെന്നും ഹോട്ടൽ മാനേജ്മെൻറ് അറിയിച്ചു.
നേരത്തെ രാജ്യത്ത് താജ് ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള പല ഹോട്ടലുകളും ആരോഗ്യപ്രവർത്തകർക്കായി തുറന്നു കൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story