ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസിന് സാധ്യത
text_fieldsതിരുവനന്തപുരം: പീഡനക്കേസില് പ്രതിയായ ബിനോയ് കോടിയേരിക്കെതിരെ പൊലീസ് ലുക്കൗ ട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ദിവസങ്ങളായി കേരളത്തില് അന്വേഷണം നടത്തിയിട്ട ും മുംബൈ പൊലീസിന് ബിനോയിയെ കണ്ടെത്താനായിട്ടില്ല. ആ സാഹചര്യത്തിലാണ് ഇക്കാര്യം ആലോ ചിക്കുന്നത്. കേരള പൊലീസുമായി ചർച്ച ചെയ്താകും അന്തിമ തീരുമാനം.
ബിനോയ് സമർപ ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതിവിധി പറയാനിരിക്കുന്നതിനാൽ അതു വരെ അറസ്റ്റുണ്ടാകില്ലെന്നും സൂചനയുണ്ട്. ബിനോയിയെ തേടി കണ്ണൂരിലും മറ്റും പരിശോധിച്ച മുംൈബ പൊലീസ് തിരുവനന്തപുരത്തും എത്തുമെന്നാണ് വിവരം. ഒളിവിലാണെന്നും കണ്ടെത്താനായിട്ടില്ലെന്നുമുള്ള നിലപാടിലാണ് കേരള പൊലീസ്. ബിനോയിയെ കണ്ടെത്തുന്നതടക്കം കേസിെൻറ തുടർനടപടികളിൽ മുംബൈ പൊലീസ് കേരള പൊലീസിെൻറ സഹായം തേടി.
അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ സുരക്ഷ കേരള െപാലീസ് കൂടുതൽ ശക്തമാക്കി. തിരുവനന്തപുരത്തെ വീടിെൻറ സുരക്ഷയും വർധിപ്പിച്ചു. പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കോടിയേരി തയാറായിട്ടുമില്ല. വെള്ളിയാഴ്ചയും മാധ്യമപ്രവർത്തകർ അദ്ദേഹത്തിെൻറ പ്രതികരണം തേടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വീട്ടിലേക്ക് സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പെടുത്തി.
മാധ്യമങ്ങളെയും നാട്ടുകാരെയും കാണിക്കാതെ ഒളിപ്പിച്ചുകടത്തി; മുംബൈ പൊലീസിനെ ചുറ്റിച്ച് കണ്ണൂർ പൊലീസ്
കണ്ണൂർ: തെളിവെടുപ്പിന് കൊണ്ടുവരുേമ്പാൾ ആളുകൂടാതിരിക്കാൻ പൊലീസ് പ്രതികളെ ഒളിപ്പിച്ച് കടത്താറുണ്ട്. എന്നാൽ, പ്രതിയെ തപ്പിയെത്തിയ പൊലീസിനെതന്നെ ഒളിപ്പിച്ച് കടത്തിയെന്ന ആരോപണമാണ് കണ്ണൂർ പൊലീസ് നേരിടുന്നത്. പീഡനക്കേസിൽ ബിനോയ് കോടിയേരിയെ അന്വേഷിച്ചെത്തിയ മുംബൈ പൊലീസിനെയാണ് ആൾക്കാർക്കും മാധ്യമങ്ങൾക്കും മുന്നിലെത്തിക്കാതെ പൊലീസ് വഴിചുറ്റിച്ചത്. ബിനോയ് കോടിയേരിക്കെതിരെ അന്വേഷണത്തിന് മുംബൈ ഒഷിവാരാ പൊലീസ് സ്റ്റേഷനിൽനിന്ന് ഇൻസ്പെക്ടർ വിനായക് ജാദവ്, കോൺസ്റ്റബിൾ ദേവാനന്ദ് പവാർ എന്നിവരാണ് കണ്ണൂരിലെത്തിയത്.
പൊലീസ് സംഘമെത്തുന്നതറിഞ്ഞ് ജില്ലയിലെ മാധ്യമപ്രവർത്തകർ കാണാൻ ശ്രമിച്ചിരുന്നു. കേസിെൻറ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായിരുന്നു മാധ്യമപ്രവർത്തകരുടെ ശ്രമം. അന്വേഷണത്തിെൻറ ഭാഗമായി ജില്ല പൊലീസ് മേധാവിക്ക് മുന്നിൽ മുംബൈ പൊലീസ് എത്തിയെന്നറിഞ്ഞപ്പോൾ മാധ്യമപ്രവർത്തകരും എസ്.പി ഒാഫിസിലെത്തി. പൊലീസുകാരുമായി സംസാരിക്കുന്നതിന് വഴിയുണ്ടാക്കാമെന്ന് പറഞ്ഞുവെങ്കിലും മാധ്യമപ്രവർത്തകർക്ക് മുന്നിലെത്താതെ ഇവരെ മറ്റൊരുവഴിയിലൂടെ മാറ്റുകയായിരുന്നു. താമസസ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോഴും കൃത്യമായ വിവരങ്ങൾ നൽകിയില്ല. പൊലീസിെൻറ അന്വേഷണത്തെ ബാധിക്കുന്നതരത്തിലുള്ള ഒന്നും കൂടിക്കാഴ്ചയിലുണ്ടാകില്ലെന്ന് ചൂണ്ടിക്കാണിച്ചുവെങ്കിലും ഫലമുണ്ടായില്ല. നോട്ടീസ് നൽകുന്നതിന് ന്യൂ മാഹി പൊലീസിെൻറ സഹായത്തോടെയാണ് മുംബൈ പൊലീസ് പോയത്. എന്നാൽ, ന്യൂ മാഹി സ്റ്റേഷനിലുള്ളവർക്കും കൃത്യമായ വിവരങ്ങൾ നൽകിയില്ല.
മുംബൈ പൊലീസിനെ അനുഗമിച്ച എസ്.െഎയുടെ ഫോണും ഏറെ നേരം സ്വിച്ച് ഒാഫ് ആയിരുന്നു. കേസിെൻറ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ തങ്ങളുടെ പരിധിയിലുള്ള കേസല്ലെന്നും അതുകൊണ്ട് ഒന്നും വ്യക്തമായി പറയാൻ സാധിക്കില്ലെന്നും ജില്ല പൊലീസ് മേധാവി പറയുകയും ചെയ്തു. നോട്ടീസ് കൊടുക്കാൻ പോകുന്നതിെൻറ ദൃശ്യങ്ങളൊന്നും ലഭിക്കരുതെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മുംബൈ പൊലീസിനെ നീക്കിയതെന്നും സുരക്ഷാപ്രശ്നങ്ങളുൾെപ്പടെ ചൂണ്ടിക്കാണിച്ചുവെന്നുമാണ് വിവരം. ബിനോയ് കോടിയേരിക്കെതിരെ യുവതി നൽകിയ പരാതിയിൽ മൂന്നു വിലാസങ്ങളാണുള്ളത്. മൂന്നാമത്തെ വിലാസം തിരുവനന്തപുരം എ.കെ.ജി സെൻററിലെ ഫ്ലാറ്റിേൻറതാണ്. ഇവിടെ കൂടി നിയമപരമായുള്ള അന്വേഷണം നടത്തുന്നതിനാണ് മുംബൈ പൊലീസിെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.