Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുനമ്പം: ലീഗ്​...

മുനമ്പം: ലീഗ്​ യോഗത്തിൽ നേതാക്കൾ തമ്മിൽ വാഗ്വാദം

text_fields
bookmark_border
muslim league 986786
cancel

കോ​ഴി​ക്കോ​ട്​: മു​ന​മ്പം വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ടി​ന്​ വി​രു​ദ്ധ​മാ​യ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​റി​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി​ക്കും മു​സ്​​ലിം ലീ​ഗ്​ ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. പു​നഃ​സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ പ്ര​ഥ​മ യോ​ഗ​ത്തി​​ന്​ മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​ലാ​ണ്​ ഇ​രു​വ​ർ​ക്കു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​ണ്ടാ​യ​ത്.

മു​ന​മ്പം വി​ഷ​യ​ത്തി​ലെ പാ​ർ​ട്ടി നി​ല​പാ​ട്​ ആ​മു​ഖ​മാ​യി സാ​ദി​ഖ​ലി ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ചു ചേ​ർ​ന്ന മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ൽ ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ദൗ​ത്യ​മാ​ണ്​ താ​ൻ നി​ർ​വ​ഹി​ക്കു​ന്ന​ത്. ഭൂ​മി വ​ഖ​ഫ്​ ആ​ണോ അ​ല്ലേ എ​ന്ന​ത​ല്ല അ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​ത്.

വി​ഷ​യ​ത്തി​ൽ വ​ർ​ഗീ​യ, രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു​ള്ള ചി​ല​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക്​ ത​ട​യി​ട്ട്​ സ​മ​വാ​യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ്​ തീ​രു​മാ​നം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ താ​ൻ​ ക്രൈ​സ്ത​വ സ​ഭ മേ​ധാ​വി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മ​പ​ര​മാ​യും വ​സ്തു​ത​പ​ര​മാ​യും തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത്​ സ​ർ​ക്കാ​റാ​ണെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും സാ​ദി​ഖ​ലി ത​ങ്ങ​ളെ പി​ന്തു​ണ​ച്ച്​ സം​സാ​രി​ച്ചു. ലീ​ഗി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ൻ പു​റ​ത്തു​നി​ന്ന്​ ചി​ല​ർ നി​ര​ന്ത​രം ശ്ര​മി​ക്കു​മ്പോ​ൾ അ​തി​ന്​ വ​ളം​വെ​ക്കു​ന്ന രൂ​പ​ത്തി​ൽ നേ​താ​ക്ക​ൾ നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​

ഇ​ത്​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഷാ​ജി​യും ത​മ്മി​ലെ വാ​ഗ്വാ​ദ​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കി. ത​നി​ക്ക്​ എ​തി​രാ​യ കാ​ര്യ​ങ്ങ​ൾ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫി​ലൂ​ടെ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ചോ​ർ​ത്തി ന​ൽ​കു​ക​യാ​ണെ​ന്ന്​ ഷാ​ജി പ​റ​ഞ്ഞ​ത്​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ക്ഷു​ഭി​ത​നാ​ക്കി. സാ​ദി​ഖ​ലി ത​ങ്ങ​ൾ ഇ​​ട​പെ​ട്ട്​ രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​​ സം​സാ​രി​ച്ച എ​ൻ. ഷം​സു​ദ്ദീ​ൻ, പി.​എം. സാ​ദി​ഖ​ലി, അ​ബ്ദു​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, അ​ഡ്വ. മു​ഹ​മ്മ​ദ്​ ഷാ ​എ​ന്നി​വ​ർ കെ.​എം. ഷാ​ജി​യു​ടെ നി​ല​പാ​ടി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ഭൂ​മി വ​ഖ​ഫ്​ അ​ല്ലെ​ന്ന നി​ല​പാ​ട്​ ലീ​ഗി​നും യു.​ഡി.​എ​ഫി​നും ഇ​ല്ലെ​ന്നി​രി​ക്കെ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ മു​ന​മ്പ​ത്തേ​ത്​ വ​ഖ​ഫ്​ ഭൂ​മി​യ​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ച്ച്​ പ്ര​ഖ്യാ​പി​ച്ച​ത്​ സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ത​ന്‍റെ പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​​തെ​ന്ന്​ കെ.​എം. ഷാ​ജി വി​ശ​ദീ​ക​രി​ച്ചു.

സ​തീ​ശ​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മാ​ണെ​ങ്കി​ൽ ത​ന്‍റെ​തും അ​ങ്ങ​നെ എ​ടു​ത്താ​ൽ മ​തി. വ​ഖ​ഫ്​ ഭൂ​മി​യ​ല്ലെ​ന്ന്​​ പ​ര​സ്യ​മാ​യി പ​റ​ഞ്ഞ ലീ​ഗ്​ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ്​ ഷാ​യു​ടെ നി​ല​പാ​ട്​ ശ​രി​യാ​ണോ എ​ന്നും ഷാ​ജി ചോ​ദി​ച്ചു.

ഭാ​ര​വാ​ഹി യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന്​ ഓ​രോ വി​ഷ​യ​ത്തി​ലു​മു​ള്ള പാ​ർ​ട്ടി നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​ത്ത​തി​നാ​ലാ​ണ്​ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കു​ന്ന​തെ​ന്ന്​ കെ.​പി.​എ. മ​ജീ​ദ്​ കു​റ്റ​പ്പെ​ടു​ത്തി. ന​യം രൂ​പ​പ്പെ​ടു​ത്തേ​ണ്ട വി​ഷ​യ​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ യോ​ഗം ചേ​ർ​ന്ന്​ അ​ഭി​പ്രാ​യ ഐ​ക്യം രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ തി​രു​ത്തു​മെ​ന്ന്​ കു​ഞ്ഞാ​ലി​ക്കു​ട്ടി മ​റു​പ​ടി ന​ൽ​കി. മു​ന​മ്പം വി​ഷ​യം മ​ത ധ്രു​വീ​ക​ര​ണ​ത്തി​നും വ​ർ​ഗീ​യ മു​ത​ലെ​ടു​പ്പി​നും വ​ഴി​യൊ​രു​ക്കു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന്​ ഉ​ണ​ർ​ത്തി​യ സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ന്​ പി​ന്നീ​ട്​ യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ര​ണ്ട്​ മ​ണി​ക്കൂ​റോ​ള​മാ​ണ് മു​ന​മ്പം വി​ഷ​യം​ ഭാ​ര​വാ​ഹി യോ​ഗം ച​ർ​ച്ച ചെ​യ്ത​ത്. തു​ട​ർ​ന്ന്​ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലും സാ​ദി​ഖ​ലി ത​ങ്ങ​ൾ പാ​ർ​ട്ടി നി​ല​പാ​ട്​ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച വേ​ണ്ട​തി​ല്ലെ​ന്ന്​ ത​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു. ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ന്​ പ്ര​വ​ർ​ത്ത​ക സ​മി​തി​യും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

സ​മ​സ്ത​യി​​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച​യാ​യി​ല്ലെ​ങ്കി​ലും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന്​ നി​ര​ന്ത​രം ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ ഭാ​ര​വാ​ഹി യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സ​മ​സ്ത​ക്ക്​ ഏ​ൽ​ക്കു​ന്ന പ​രി​ക്ക്​ ലീ​ഗി​നെ​യും ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ശ്ര​ദ്ധ​യോ​ടെ​യും സൂ​ക്ഷ്മ​ത​യോ​ടെ​യു​മു​ള്ള ഇ​ട​പെ​ട​ലാ​ണ്​ ആ​വ​ശ്യ​മെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeagueArgumentKerala NewsMunambam Waqf Land Issue
News Summary - Munambam- Argument between the leaders in the league meeting
Next Story