മുനമ്പം: പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചേർത്തു
text_fieldsകൊച്ചി: മുനമ്പത്തുനിന്ന് വിദേശത്തേക്ക് അനധികൃത കുടിയേറ്റം നടത്തിയ കേസിൽ മനുഷ് യക്കടത്ത് വകുപ്പുകൂടി ചേർത്ത് പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. p>
അതേസമയം, സ്ത്രീ ഉൾപ്പെടെ ഏഴ് പ്രതികളുെട അറസ്റ്റും ശനിയാഴ്ച പൊലീസ് രേഖപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ മുഖ്യപ്രതി ശെൽവൻ (49), അറുമുഖൻ (43), ഇളയരാജ (39) ദീപൻരാജ് (49), അജിത്ത് (24), വിജയ് (22), രതി (34) എന്നിവരാണ് അറസ്റ്റിലായത്. രതിയെ പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-ഒന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മറ്റ് ആറുപേരെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.മനുഷ്യക്കടത്ത് വകുപ്പ് ചേർക്കാതെയുള്ള പൊലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈകോടതി കഴിഞ്ഞദിവസം മുനമ്പം സംഭവം പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്താണെന്ന് നിരീക്ഷിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായും മനുഷ്യക്കടത്ത് വകുപ്പുകൂടി ചേർക്കുമെന്നും സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പുകൂടി ചേർത്ത് പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
രഹസ്യവിവരത്തെത്തുടർന്നാണ് െശൽവനടക്കമുള്ളവരെ ചെന്നൈ തിരുവള്ളൂരിൽനിന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.