മുനമ്പം സാമുദായിക വിഷയമല്ല, സ്വത്ത് തര്‍ക്കം മാത്രം -എ.പി. അബ്ദുല്‍ ഹകീം അസ്ഹരി
text_fieldsകൊച്ചി: മുനമ്പം വിഷയം സ്വത്ത് തര്‍ക്കം മാത്രമാണെന്നും സാമുദായിക വിഷയമായി കാണേണ്ടതില്ലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. മാനവ സഞ്ചാരത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച മീഡിയ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ര്‍ക്കാര്‍ കമീഷനെ നിയോഗിച്ചത് സ്വാഗതാര്‍ഹമാണ്. വഖഫ് ബോര്‍ഡിനെ സ്വത്തുടമയായാണ് കാണേണ്ടത്. വ്യക്തികളുടെ സ്വത്ത് ആളുകള്‍ കൈയേറാറുണ്ട്. അതിനൊക്കെ പരിഹാരം കാണുന്ന അതേ രീതിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്തും രേഖകള്‍ പരിശോധിച്ചും പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിന് രേഖയുണ്ടെന്നാണ് വഖഫ് സംരക്ഷണ സമിതി പറയുന്നത്. അങ്ങനെയെങ്കില്‍ ഭൂമി കൃത്യവിലോപം കാണിച്ച് വിറ്റെന്നാണ് മനസ്സിലാക്കേണ്ടത്. തെറ്റ് ചെയ്ത ആളെ അന്വേഷിക്കുന്നതിനുപകരം സാമുദായിക വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്ന് മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത് മറ്റെന്തോ താൽപര്യത്തിനാണ്. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം വേഗത്തിലാക്കണം.
സുന്നികള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സുന്നി ആശയം പ്രചരിപ്പിക്കാൻ കൂടുതല്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ തമ്മില്‍ സൗഹൃദ അന്തരീക്ഷമാണുള്ളത്. നേരത്തേ വലിയ സംഘര്‍ഷമുണ്ടായിരുന്നു. കാലക്രമേണ അതെല്ലാം പരിഹരിച്ചു. മാനവസഞ്ചാരം യാത്ര അവസാനിക്കുന്നതിനിടക്ക് സുന്നി ഐക്യവുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പുറത്തുവരുമെന്നും ഡോ. അസ്ഹരി പറഞ്ഞു. അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ എസ്.വൈ.എസ് നേതാക്കൾ വരാപ്പുഴ അതിരൂപത അധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.