മുനമ്പം ഭൂപ്രശ്‌നം: കമീഷനെ നിയോഗിച്ച് ശാശ്വത പരിഹാരം കാണണം-തമ്പാൻ തോമസ്
text_fieldsതിരുവനന്തപുരം: മുനമ്പം ഭൂ പ്രശ്‌നത്തില്‍ കമീഷനെ നിയോഗിച്ച് ശാശ്വത പരിഹാരം കാണണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ്. വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റ് കമ്മറ്റിയുടെ മുമ്പാകെയിരിക്കുമ്പോള്‍ ഈ ഭൂസമരത്തെ വൈകാരീകമായി ചൂഷണം ചെയ്യുന്നതിനും ജാതി അടിസ്ഥാനത്തില്‍ ഭിന്നത വരുത്തുതിനുള്ള നിഗൂഡ ശ്രമങ്ങളാണ് അവിടെ നടക്കുന്നത്.
ഭൂമിയുടെ അവകാശം കൈവശക്കാര്‍ക്കും അത് രജിസ്റ്റര്‍ ചെയ്ത് കൈവശമുള്ളവര്‍ക്കും ശാശ്വതമായി നല്‍ക്കുതിനുള്ള നടപടികളാണ് കൈകൊള്ളേണ്ടത്.റവന്യു ഭൂമി സര്‍ക്കാര്‍ കൈവശമുള്ള ലിത്തോ പ്ലാനുകള്‍ അനുസരിച്ച് അളന്ന് തിട്ടപ്പെടുത്തിയാല്‍ പിന്നീട് കരിങ്കല്‍ ഭിത്തി കെട്ടി പുതുതായി രൂപപ്പെട്ട ഭൂമിയുടെ കൈവശാവകാശവും രജിസ്റ്റര്‍ ചെയ്ത് വിറ്റ ഭൂമിയില്‍ നിന്നുള്ള അവകാശമൊക്കെ ശാശ്വതമായി പരിഹരിക്കാനാകും.
കൃഷിഭൂമി കൃഷിക്കാരന് എത് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങി വച്ച മുനമ്പം സമരത്തിന് സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) എല്ലാ പിന്തുണയും നല്‍കും. നിരവധി ദേവസ്വം ഭൂമിയുടെ കാര്യത്തിലും ഈ പ്രശ്‌നം ഉയര്‍ന്ന് വരുന്നുണ്ട്. തൃശൂരിലെ പ്രസ് ക്ലബ് തിരുവമ്പാടി ദേവസ്വം ഭൂമിയാണെ് അവകാശപ്പെടുന്നു. നിലയ്ക്കല്‍ ഭൂസമരത്തിലും ദേവസ്വം സ്വത്താണെ വാദമാണുള്ളത്. ഭൂ പ്രശ്‌നത്തെ വർഗീയവത്ക്കരിക്കുന്നത് അപലപനീയമാണെന്നും തമ്പാന്‍ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.