മുനമ്പം: ചിലർ വർഗീയ ധ്രുവീകരണം ലക്ഷ്യംവെക്കുന്നു -സ്പീക്കർ എ.എൻ. ഷംസീർ
text_fieldsകാസർകോട്: മുനമ്പം വിഷയത്തിൽ വർഗീയ ധ്രുവീകരണമാണ് ചിലർ ലക്ഷ്യം വെക്കുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. വർഗീയതക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താൻ നിരന്തരശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മാനവ സഞ്ചാര’ത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളും മുന്നോട്ടു വെക്കുന്നത് സ്നേഹത്തിന്റെ ഭാഷയാണ്. അതുൾക്കൊണ്ട് ജീവിച്ചാൽ സമൂഹം സമാധാനത്തിൽ പുലരും. ലഹരിപോലെയുള്ള സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടം ഉപരിപ്ലവമാകരുത് -സ്പീക്കർ കൂട്ടിച്ചേർത്തു.
സമസ്ത ഉപാധ്യക്ഷൻ കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷതവഹിച്ചു. കർണാടക ന്യൂനപക്ഷക്ഷേമ മന്ത്രി ബി.സെഡ്. സമീർ അഹ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. യാത്ര നായകൻ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി.
എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, എൻ.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാൽ, റവ. ഫാ. ജേക്കബ് തോമസ്, സ്വാമി പ്രേമാനന്ദൻ ശിവഗിരി മഠം, കല്ലട്ര മാഹിൻ ഹാജി, കരീം ചന്ദേര, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ത്വാഹാ സഖാഫി, ഫിർദൗസ് സഖാഫി, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളംകോട് അബ്ദുൽ ഖാദർ മദനി എന്നിവർ സംസാരിച്ചു. ‘മാനവ സഞ്ചാരം’ ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.
എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മാനവസഞ്ചാര’ത്തിന്റെ ഉദ്ഘാടനം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.