മുനമ്പം: സർക്കാർ കോടതിയിൽ നൽകുന്ന സത്യവാങ് മൂലത്തിൽ അപാകതകളുണ്ടാവരുത്- വി.ഡി. സതീശൻ
text_fieldsകൊച്ചി: മുനമ്പം വിഷയത്തിൽ സർക്കാർ കോടതിയിൽ നൽകുന്ന സത്യവാങ് മൂലത്തിൽ അപാകതകളുണ്ടാവരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുമ്പത്ത് നിരാഹാര സമരം നടക്കുന്ന പന്തലിൽ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. സർക്കാർ സംഘപരിവാർ അജണ്ടക്ക് കുടപിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പം 10 മിനിട്ട് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ്. അത് സർക്കാർ ചെയ്യില്ല.
നേരത്തെ നികുതി സ്വീകരിക്കാം എന്ന് പറഞ്ഞ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവിൽ അടിസ്ഥാന പരമായി തെറ്റുകളുണ്ടായി. വഖഫ് ഭൂമിയാണെങ്കിലും നികുതി സ്വീകരിക്കാമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയത്. അപ്പോഴാണ് കോടതി പറഞ്ഞത് വഖഫ് ഭൂമിയാണെങ്കിൽ നികുതി സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ഇത് സർക്കാരിന്റെ കാപട്യമാണ്. സമരം 74 ാമത് ദിവസമാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഹൈബി ഈടൻ എം.പിയും സമരപന്തലിലിൽ എത്തി. ക്രിസ്മസ് ആഘോഷ വേദിയായി സമരപന്തൽ. രണ്ടര മണിക്കൂർ പ്രതിപക്ഷ നേതാവ് സമരപ്പന്തലിൽ ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.