Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2025 2:41 AMUpdated On
date_range 28 March 2025 2:41 AMമുനമ്പം: ജുഡീഷ്യൽ കമീഷൻ നിയമനം റദ്ദാക്കിയതിനെതിരെ സർക്കാറിന്‍റെ അപ്പീൽ
text_fieldsbookmark_border
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ച നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാറിന്‍റെ അപ്പീൽ ഹരജി.
വഖഫ് സ്വത്ത് സംബന്ധിച്ച തർക്കം വഖഫ് ബോർഡാണ് തീരുമാനിക്കേണ്ടതെന്നും ഈ തീരുമാനം അന്തിമമാണെന്നും ഇതിനെതിരായ ഹരജി വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലിരിക്കെ അന്വേഷണ കമീഷനെ നിയമിച്ച സർക്കാർ തീരുമാനം നിലനിൽക്കുന്നതല്ലെന്നും വിലയിരുത്തി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി.
കമീഷനെ നിയമിക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും വസ്തുതകൾ വിലയിരുത്താതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച ഹരജി പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story