ലീഗിനെതിരെ വര്‍ഗീയ ആരോപണം കേരളം അംഗീകരിക്കില്ല -മുനവ്വറലി തങ്ങള്‍
text_fieldsകണ്ണൂര്‍: മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ന്യൂനപക്ഷ രാഷ്ടീയ സംഘടനായ ലീഗിനെതിരെ വര്‍ഗീയ ആരോപണം ഉന്നയിച്ചാൽ കേരള സമൂഹം അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. യൂത്ത് ലീഗ് കാമ്പയിനിന്‍റെ ഭാഗമായി 'ഗ്രാമസഞ്ചാരം' പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. '
ജനാധിപത്യ രീതിയില്‍ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ക്കായി നിലകൊള്ളുന്ന ഹരിത രാഷ്ട്രീയത്തിന് ഈ നാടിന്‍റെ ചരിത്രത്തോളം പാരമ്പര്യമുണ്ട്. രാഷ്ട്രീയപരമായി ചില കാര്യങ്ങള്‍ പറയുമ്പോള്‍ വഴിതിരിച്ചുവിടാന്‍ വര്‍ഗീയ അജണ്ടയുമായി ചിലര്‍ വരുകയാണ്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ അഭിമാനകരമായ അസ്തിത്വമാണ് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. ഇത് വര്‍ഗീയ രാഷ്ട്രീയമല്ല സ്വത്വരാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് നസീര്‍ നെല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി, വി.പി. വമ്പന്‍, കെ.എ. ലത്തീഫ്, കെ.പി. താഹിര്‍, പി.സി. നസീര്‍, അല്‍ത്താഫ് മാങ്ങാടന്‍, ഭാരവാഹികളായ സി.പി. റഷീദ്, നൗഫല്‍ മെരുവമ്പായി, ഖലീലുറഹ്മാന്‍, കെ.കെ. ഷിനാജ്, അലി മംഗര, അജ്മല്‍ ചുഴലി, തസ്ലിം ചേറ്റംകുന്ന്, ഷസീര്‍ മയ്യില്‍, സലാം പൊയ്‌നാട്, ഫൈസല്‍ ചെറുകുന്നോന്‍, ലത്തീഫ് എടവച്ചാല്‍, നൗഷാദ് അണിയാരം, സൈനുല്‍ അബിദീന്‍, നസീര്‍ പുറത്തില്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.