മുനവ്വറലി യൂത്ത് ലീഗ് പ്രസിഡൻറ്; പി.കെ ഫിറോസ് ജനറൽ സെക്രട്ടറി
text_fieldsകോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി പി.കെ. ഫിറോസിനെയും തെരഞ്ഞെടുത്തു. എം.എ. സമദാണ് ട്രഷറര്‍. ലീഗ് ഹൗസില്‍ നടന്ന യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വരണാധികാരിയും ലീഗ് ദേശീയ സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഐകകണ്ഠ്യേനയാണ് ഭാരവാഹികളെ നിശ്ചയിച്ചത്. സമവായത്തിനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ കൗണ്‍സില്‍ തലേന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ കൗണ്‍സില്‍ യോഗത്തിനു തൊട്ടു മുമ്പും ലീഗ് നേതാക്കളുടെ സാന്നിധ്യത്തില്‍ സമവായശ്രമം നടന്നു. അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനായ മുനവ്വറലി തങ്ങള്‍ ആദ്യമായാണ് യൂത്ത് ലീഗിന്‍െറ നേതൃപദവിയിലത്തെുന്നത്. നിലവില്‍ യൂത്ത് ലീഗ് ദേശീയ കണ്‍വീനറും സംസ്ഥാന സെക്രട്ടറിയുമായ പി.കെ. ഫിറോസ് രണ്ടു തവണ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റായിട്ടുണ്ട്.
സീനിയര്‍ വൈസ് പ്രസിഡന്‍റായി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്തു. സമവായ ഭാഗമായാണ് ഇത്തരമൊരു പദവിയുണ്ടാക്കിയത്. വൈസ് പ്രസിഡന്‍റുമാര്‍: അഡ്വ. സുല്‍ഫിക്കര്‍ സലാം - കൊല്ലം, ഫൈസല്‍ ബാഫഖി തങ്ങള്‍ - മലപ്പുറം, പി. ഇസ്മായില്‍ - വയനാട്, പി.കെ സുബൈര്‍ - കണ്ണൂര്‍, പി.എ. അബ്ദുല്‍ കരീം - തൃശ്ശൂര്‍, പി.എ. അഹമ്മദ് കബീര്‍ - എറണാകുളം. സെക്രട്ടറിമാര്‍: മുജീബ് കാടേരി - മലപ്പുറം, പി.ജി. മുഹമ്മദ് - കോഴിക്കോട്, കെ.എസ്. സിയാദ് - ഇടുക്കി, ആഷിക്ക് ചെലവൂര്‍ - കോഴിക്കോട്, വി.വി. മുഹമ്മദലി - കോഴിക്കോട്, എ.കെ.എം. അഷ്റഫ് - കാസര്‍കോട്, പി.പി. അന്‍വര്‍ സാദത്ത് - പാലക്കാട്. കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.