മാനവികതയുടെ വീണ്ടെടുപ്പാകട്ടെ ലക്ഷ്യം
text_fieldsസമാധാനവും സഹാനുഭൂതിയുമാണ് റമദാെൻറ അകക്കാമ്പ്. അന്ന പാനീയങ്ങൾ വർജിക്കുന്നതു കൊണ്ടുമാത്രം വ്രതാനുഷ്ഠാനം സഫലമാകുന്നില്ല. വിശ്വാസിയുടെ വ്യക്തിജീവിതത്തിലും സ ാമൂഹിക ഇടപെടലുകളിലും സാധ്യമാകുന്ന വിശുദ്ധിയുടെ നിറവുകളാണ് റമദാൻ ലക്ഷ്യമിടു ന്നത്. കഠിനമായ ചൂടിലും പ്രതികൂല കാലാവസ്ഥകളിലും വെള്ളവും ഭക്ഷണവും ഒഴിവാക്കുക എന്ന ശരീരപീഡയുടെയൊക്കെ എത്രയോ മുകളിലാണ് റമദാൻ മുന്നോട്ടുവെക്കുന്ന മാനവികതയുടെ സന്ദേശം. അത് പൂർണതയിലെത്താൻ ശരീരവും മനസ്സും ആത്മാവും ഒരേ ദിശയിൽ സഞ്ചരിക്കണം.
സാധാരണം, വിശിഷ്ടം, അതിവിശിഷ്ടം എന്നിങ്ങനെ മൂന്നു വ്യത്യസ്ത തലങ്ങളിലായി നോമ്പിനെ പരിചയപ്പെടുത്തുന്നുണ്ട് ഇമാം ഗസ്സാലി. അന്നപാനീയങ്ങൾ വെടിഞ്ഞ്, നോമ്പ് പാഴാകുന്ന ഭൗതികകാര്യങ്ങളിൽനിന്നു വിട്ടുനിന്നുകൊണ്ടുള്ളതാണ് സാധാരണ നോമ്പ്. വിശിഷ്ട നോമ്പ് കുറച്ചുകൂടെ പ്രത്യേകതകൾ നിറഞ്ഞതാണ്. അന്ന പാനീയങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ചെവി, കണ്ണുകൾ, കൈകാലുകൾ തുടങ്ങിയ അവയവങ്ങൾ പാപങ്ങൾ ചെയ്യാതെ സൂക്ഷിക്കുകയാണത്.
അതിവിശിഷ്ട നോമ്പാകെട്ട, ഹൃദയവും ആത്മാവും കൂടി ഭാഗഭാക്കാകുന്ന നോമ്പാണ്. അതു കൈവരിക്കാൻ വ്രതമെടുക്കുന്നവർ അനാവശ്യ ചിന്തകളിൽനിന്നു വിട്ടുനിൽക്കണം. ദൈവപ്രീതി മാത്രം ആഗ്രഹിച്ച് എല്ലാം പ്രപഞ്ചനാഥന് ഭരമേൽപിച്ച് ഭക്തിയിൽ അധിഷ്ഠിതമായ നോമ്പാണത്. അവിടെ നോമ്പുകാരെൻറ മനസ്സിൽ ദുഷിച്ച ചിന്തകൾക്കും ‘ഹൃദയരോഗങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന അസൂയ, അഹങ്കാരം പോലുള്ള വികാരങ്ങൾക്കും ഒരു സ്ഥാനവുമില്ല.
കേവലം ഭക്ഷണവർജനത്തിൽ ഒതുങ്ങുന്നില്ല നോമ്പ്. അത് ഒരു അത്യാവശ്യഘടകം മാത്രം. സ്വയം ശുദ്ധീകരണം ആർജിക്കാൻ നോമ്പുകാരെൻറ മനസ്സും ശരീരവും ഒരുപോലെ പ്രവർത്തിക്കേണ്ടതുണ്ട്. ആത്മാവിനെ ശുദ്ധീകരിച്ച് നന്മ മാത്രം മനസ്സിൽ നിറച്ച് ദൈവപ്രീതി കൈവരിക്കുന്നതിലേക്ക് വിശ്വാസികൾ വളരണം. ആന്തരികവും ബാഹ്യവുമായ തെറ്റുകളോട് പൊരുതി ജീവിതത്തിനു വെളിച്ചം പകരാൻ നോമ്പുകാലം ഉപയോഗിക്കണം. ശാരീരികമോഹങ്ങൾക്ക് കടിഞ്ഞാണിടൽ തുടങ്ങി അനാവശ്യ ചിന്തകൾക്കു തടയിടൽ വരെ റമദാെൻറ ഭാഗമാണ്. അങ്ങനെ നേടിയെടുക്കുന്ന മനസ്സുഖവും ആ സുമനസ്സുകൾ ചേരുേമ്പാൾ രൂപപ്പെടുന്ന പകയില്ലാത്ത സമൂഹവുമാണ് നോമ്പുകാലം അവശേഷിപ്പിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.