തെരുവുനായ്ക്കളുടെ കണക്കെടുപ്പ് നടത്താതെ 11 നഗരസഭകൾ
text_fieldsപാലക്കാട്: സംസ്ഥാനത്ത് തെരുവുനായ് വന്ധ്യംകരണം പുരോഗമിക്കുകയാണെന്ന് സർക്കാർ അവകാശപ്പെടുേമ്പാഴും നായ്ക്കളുടെ കണക്കെടുപ്പ് പോലും നടത്താതെ 11 നഗരസഭകൾ. കൊല്ലം, മരട്, മൂവാറ്റുപുഴ, തൊടുപുഴ, പാനൂർ, പിറവം, വടക്കാഞ്ചേരി, ചെങ്ങന്നൂർ, കൊണ്ടോട്ടി, കോതമംഗലം, ഹരിപ്പാട് നഗരസഭകളാണ് വിമുഖത കാണിക്കുന്നത്. 2016ലാണ് തെരുവുനായ് നിയന്ത്രണ പദ്ധതിക്ക് (എ.ബി.സി പ്രോഗാം) തുടക്കമായത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, തൃശൂർ, കണ്ണൂർ കോർപറേഷനുകളിലും 28 നഗരസഭകളിലും പദ്ധതി തുടങ്ങിയതായാണ് നഗരകാര്യവകുപ്പ് അറിയിച്ചത്.
നെടുമങ്ങാട്, ഒറ്റപ്പാലം, മരട്, മൂവാറ്റുപുഴ, ചേർത്തല, ഇരിങ്ങാലക്കുട, കൽപറ്റ, പാലക്കാട്, കോട്ടയം, കുന്നംകുളം, മാേവലിക്കര, നോർത്ത് പറവൂർ, പാലാ, സൗത്ത് പറവൂർ, തൊടുപുഴ, വൈക്കം, കളമശ്ശേരി, കാസർകോട്, ചങ്ങനാശ്ശേരി, പെരുമ്പാവൂർ, ചെർപ്പുളശ്ശേരി, ആറ്റിങ്ങൽ, തൃപ്പൂണിത്തുറ, തിരൂരങ്ങാടി, പരപ്പനങ്ങാടി, തളിപ്പറമ്പ്, എലൂർ, നെയ്യാറ്റിൻകര നഗരസഭകളിലാണ് പ്രോഗ്രാം നടപ്പാക്കുന്നത്. ഇതിലുൾപ്പെട്ട 11 നഗരസഭകളിലാണ് ഇപ്പോഴും പ്രാഥമിക കണക്കെടുപ്പ് പോലും നടക്കാത്തത്. ഇവയൊഴിച്ച് സംസ്ഥാനത്ത് 82 നഗരസഭകളിൽ നിലവിലെ കണക്കുപ്രകാരം തെരുവുനായ്ക്കളുടെ ആകെ എണ്ണം 95,479 ആണെന്ന് നഗരകാര്യവകുപ്പിെൻറ പദ്ധതി പുരോഗതി അവലോകന റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്കായി 93 നഗരസഭകൾ മാറ്റിവെച്ച ആകെ തുക 9.52 കോടി രൂപയാണ്. നഗരസഭകളിൽ ആകെ 26,355 നായ്ക്കൾക്കാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ഇതുവരെ വന്ധ്യംകരണം നടത്തിയ നായ്ക്കളുടെ എണ്ണം 11,800. നഗരസഭകളിൽ രജിസ്റ്റർ ചെയ്ത 42 നായപിടിത്തക്കാരുണ്ട്.
15 നഗരസഭകളുടെ എ.ബി.സി പദ്ധതിക്ക് കഴിഞ്ഞ മാർച്ചിൽ ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി. കൊടുവള്ളി, കൊയിലാണ്ടി, കൊണ്ടോട്ടി, പാനൂർ, പയ്യന്നൂർ, ആലപ്പുഴ, ആന്തൂർ, ചാലക്കുടി, ഇരിട്ടി, കൊടുങ്ങല്ലൂർ, കൂത്തുപറമ്പ്, കണ്ണൂർ, മലപ്പുറം, രാമനാട്ടുകര, ശ്രീകണ്ഠാപുരം നഗരസഭകളുടെ പദ്ധതികൾക്കാണിത്. പാലക്കാട്, വൈക്കം, ചെർപ്പുളശ്ശേരി, കാഞ്ഞങ്ങാട്, പയ്യന്നൂർ, പിറവി, അങ്കമാലി, ചാവക്കാട്, ചിറ്റൂർ-തത്തമംഗലം, കട്ടപ്പന, കൊടുങ്ങല്ലൂർ, തൃക്കാക്കര, കോട്ടയം, മാവേലിക്കര, നീേലശ്വരം, കൂത്തുപറമ്പ് നഗരസഭകൾ എ.ബി.സി പ്രോഗ്രാമിന് ജില്ല പഞ്ചായത്തിന് തുക കൈമാറിയതായി റിപ്പോർട്ട് പറയുന്നു. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ എന്നിവയുടെ തുക സമാഹരിച്ച് ജില്ല പഞ്ചായത്തും ജില്ല മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് വിവിധ ജില്ലകളിൽ എ.ബി.സി പ്രോഗ്രാം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.