Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുണ്ടക്കൈ-ചൂരല്‍മല...

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് സാന്ത്വനമായി കുടുംബശ്രീ

text_fields
bookmark_border
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് സാന്ത്വനമായി കുടുംബശ്രീ
cancel

വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമായി കുടുംബശ്രീയും. ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ടവരെ താമസിപ്പിക്കുന്ന ജി.എച്ച്.എസ്.എസ് മേപ്പാടി, മേപ്പാടി സെന്റ്് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ മേപ്പാടി, കോട്ടനാട് ജി.യു.പി സ്‌കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, ജി.എച്ച്.എസ്.എസ് തൃക്കൈപ്പറ്റ, കാപ്പംകൊല്ലി അരോമ ഇന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി രൂപീകരിച്ച ഏഴ് ഹെല്‍പ് ഡെസ്‌കുകളുടെ ചുമതല കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കാണ്. പത്ത് പേര്‍ക്കാണ് ഹെല്‍പ് ഡെസ്‌കിന്റെ ചുമതല.

ക്യാമ്പുകളില്‍ കഴിയുന്ന അന്തേവാസികള്‍, ഭൗതിക സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഹെല്‍പ് ഡെസ്‌കുകള്‍ മുഖേന ഓരോ മണിക്കൂറിലും മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് ലഭ്യമാക്കും. ഹെല്‍പ് ഡെസ്‌കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് റവന്യൂ, ആരോഗ്യ വകുപ്പുകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹകരണവും ഉറപ്പാക്കും

ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത അമ്പതിലേറെ കുടുംബശ്രീ-ഹരിതകര്‍മ സേനാംഗങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയോടെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിനും കുടുംബശ്രീയുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായുള്ള കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിങ്ങ് നല്‍കുന്നുണ്ട്. കൂടാതെ കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നാനൂറ്റി അമ്പതിലേറെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘവും വിവിധ ക്യാമ്പുകളിലായി പ്രവര്‍ത്തിക്കുന്നു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇവരുടെ ചുമതല. ഇതോടൊപ്പം മേപ്പാടി, മുപ്പൈനാട് സി.ഡി.എസുകളിലെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, എ.ഡി.എസ് ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ മുപ്പതോളം പേരും ഇവിടെ സജീവമാണ്.

കേന്ദ്രങ്ങളും ചുമതല വഹിക്കുന്നവരും:

ജി.എച്ച്.എസ്.എസ് മേപ്പാടി (രേഷ്മ-99475 49727, സൈനബ 96053 94283), സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മേപ്പാടി( ബിന്ദു ജയന്‍-80866 53422, വിനീത ശശി-94470 81314), സെന്റ് ജോസഫ് സ്‌കൂള്‍ മേപ്പാടി(റഫീന-99476 77513), കോട്ടനാട് ജി.യു.പി സ്‌കൂള്‍ (ഓമന-96056 27288), നെല്ലിമുണ്ട അമ്പലഹാള്‍ (സുനീറ-80865 69833), ജി.എച്ച്.എസ്.എസ് തൃക്കൈപ്പറ്റ (ശോഭന, 97453 67148 ), കാപ്പംകൊല്ലി അരോമ ഇന്‍ ( ബിന്ദു -71566 30323)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbashreeMundakai landslide
News Summary - Mundakai-Chooralmala Landslide
Next Story