പാതിവഴിയിൽ മുറിഞ്ഞ ജീവിതം തുന്നിപ്പിടിപ്പിച്ച് ഇവർ
text_fieldsമേപ്പാടി സെന്റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ തയ്യൽ ജോലിയിൽ ഏർപ്പെട്ട സൗമ്യ
മേപ്പാടി: സ്വന്തമെന്ന് കരുതിയതും ഒപ്പമുള്ളവരും മൺമറഞ്ഞതോടെ പാതിവഴിയിലായ ജീവിതങ്ങളെ തുന്നിപ്പിടിപ്പിച്ച് മൂവർ സംഘം. എല്ലാം നഷ്ടപ്പെട്ട വേദനയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സന്നദ്ധ സംഘടനകൾ എത്തിക്കുന്ന വസ്ത്രങ്ങൾ അനുയോജ്യമാക്കുകയാണ് ഇവർ. മേപ്പാടി സെന്റ് ജോസഫ് സ്കൂളിൽ ഒരുക്കിയ ക്യാമ്പിലാണ് സൗമ്യയും വിനീതയും നൂറയും ചേർന്ന് ടൈലറിങ് ജോലികൾ ചെയ്യുന്നത്.
പലവിധ അളവിലുള്ള നൈറ്റിയും ചുരിദാറും ബ്ലൗസുമെല്ലാം സന്നദ്ധ പ്രവർത്തകർ ഇവിടെ എത്തിക്കുന്നുണ്ട്. ക്യാമ്പിലുള്ളവർക്ക് യോജിക്കുന്ന അളവിലേക്ക് വസ്ത്രം തയാറാക്കി നൽകുകയാണ് ഇവർ ചെയ്യുന്നത്.
മേപ്പാടിയിലുളള മൂവരും ടൈലറിങ് ജോലി ഉപജീവനമാക്കി കഴിയുന്നവരല്ല. വീട്ടിലിരുന്ന് ഇത്തരം ജോലികൾ ചെയ്തുനൽകുന്നുവെന്ന ആത്മവിശ്വാസത്തിലാണ് തയ്യൽ മെഷീനുമായി ക്യാമ്പിലേക്ക് വന്നതെന്ന് സൗമ്യ പറഞ്ഞു. ആശാവർക്കർ ഉമൈബയാണ് ഇവരോട് ഇത്തരമൊരു കാര്യം പറഞ്ഞത്. മൂന്നുദിവസമായി ടൈലറിങ് സേവനവുമായി ഇവർ ഇവിടെയുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.