മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാപുരസ്കാരം സമ്മാനിച്ചു
text_fieldsതൃശൂര്‍: കലയും സാഹിത്യവും മാനവികതയെയും സാഹോദര്യത്തെയും വളര്‍ത്തുന്നതാകണമെന്ന് കഥാകൃത്ത് വൈശാഖന്‍. എഴുത്തുകാരുടേയും വായനക്കാരുടേയും സാംസ്കാരിക വേദിയായ സഹൃദയ സദസ്സിന്‍റെ സമ്മേളന ഉദ്ഘാടനവും മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാപുരസ്കാര സമർപ്പണവും സാഹിത്യ അക്കാദമി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരകേരളം പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക കഥാപുരസ്‌കാരം മാധ്യമം സീനിയർ ആർട്ടിസ്റ്റ് എം. കുഞ്ഞാപ്പ, കബനി കെ. ദേവന്‍, ബാലചന്ദ്രന്‍ എരവില്‍, ബിനു വെളിയനാടന്‍, ടോണി എം. ആന്‍റണി എന്നിവർ ഏറ്റുവാങ്ങി. മുന്‍വര്‍ഷത്തെ ജേതാക്കൾക്കും പുരസ്കാരം സമ്മാനിച്ചു.
മികച്ച രചയിതാക്കള്‍ക്കുള്ള അനുമോദന പത്രിക കവി ഡോ. സി. രാവുണ്ണി നൽകി. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.