Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുണ്ടൂർ– പുറ്റെക്കര...

മുണ്ടൂർ– പുറ്റെക്കര റോഡ് നാലു വരിയാക്കാൻ 96.47 കോടി

text_fields
bookmark_border
മുണ്ടൂർ– പുറ്റെക്കര റോഡ് നാലു വരിയാക്കാൻ 96.47 കോടി
cancel
camera_altപ്രതീകാത്മക ചി​ത്രം

തിരുവനന്തപുരം: തൃശൂര്‍-കുറ്റിപ്പുറം റോഡിന്റെ ഭാഗമായ മുണ്ടൂർ - പുറ്റെക്കര റോഡ് വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്കായി 96.47 കോടി രൂപയുടെ ഉയർത്തിയ അടങ്കലിന് ധനവകുപ്പ് അനുമതി നൽകി. മുണ്ടൂരിനും പുറ്റെക്കരയ്ക്കുമിടയിൽ ഒന്നര കിലോമീറ്റർ ദൈർഘ്യത്തിലെ റോഡ് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നാലുവരി പാതയായി വികസിപ്പിക്കാനാണ് അടങ്കൽ പുതുക്കിയത്.

ഈ ഭാഗത്തെ ഇടുങ്ങിയ റോഡ് പ്രധാന കേന്ദ്രമായ മുണ്ടൂരിന്റെ അടക്കം വികസനത്തിന് തടസമായി. തൃശൂർ - കുറ്റിപ്പുറം റോഡിൽ മുണ്ടൂരിനും പുറ്റെക്കരയ്ക്കുമിടയിൽ അപകടങ്ങളും പതിവായി. ഈ സാഹചര്യത്തിൽ മുണ്ടൂർ - പുറ്റെക്കര റോഡ് ഭാഗവും നാലുവരി പാതയായി വികസിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി 62.70 കോടി രൂപയുടെ അടങ്കലിന് നേരത്തെ ഭരണാനുമതി നൽകി. ഇതിൽ 49.35 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. എന്നാൽ, സ്ഥലം ഏറ്റെടുക്കലിനുമാത്രം 56.99 കോടി രൂപ ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് അടങ്കൽ ഉയർത്തി റോഡ് വികസനം പൂർത്തിയാക്കാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mundurfour line roadPuttekkara
Next Story