കോൺഗ്രസ് താഴെത്തട്ടിലിറങ്ങി പ്രവർത്തിക്കണമെന്ന് മുനീർ
text_fieldsകോഴിക്കോട്: 2015മായി താരതമ്യം ചെയ്യുേമ്പാൾ 2020ൽ യു.ഡി.എഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. കഴിഞ്ഞ തവണത്തേക്കാൾ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് നേട്ടമുണ്ടാക്കി. സർക്കാർ വിരുദ്ധ ശക്തികൾ ചിതറി പോയിട്ടുണ്ട്. സർക്കാർ വിരുദ്ധ വോട്ടുകൾ പരിശോധിച്ചാൽ ഇത് മനസിലാകുമെന്നും മുനീർ പറഞ്ഞു.
ഐക്യജനാധിപത്യ മുന്നണിയെന്ന നിലയിൽ കൂടുതൽ സൂക്ഷ്മതയോടെ പ്രവർത്തിക്കണം. പോരായ്മകൾ വിലയിരുത്തണം. അപകടകരമായ അവസ്ഥ നിലവിലില്ല. കോൺഗ്രസ് താഴെത്തട്ടിലിറങ്ങി പ്രവർത്തക്കണം. ജോസ്.കെ മാണി മുന്നണി വിട്ടത് ക്ഷീണമായോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും രംഗത്തെത്തിയിരുന്നു. ലീഗിൻെറ കോട്ടകൾ ഭദ്രമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.