മൂന്നാറിലെ നിര്‍മാണ നിയന്ത്രണം മറ്റിടങ്ങളിലും: ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: മൂന്നാറിലെ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് സമീപ വില്ലേജുകളിലും നടപ്പാക്കാനുള്ള ഉത്തരവിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ചിന്നക്കനാല്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, ശാന്തമ്പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി എന്നീ പ്രദേശങ്ങള്‍ക്കുകൂടി ബാധകമാണെന്ന് വ്യക്തമാക്കി ഇടുക്കി കലക്ടറും ആർ.ഡി.ഒയും പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് ബൈസണ്‍വാലി പഞ്ചായത്ത് പ്രസിഡൻറ് മഞ്ജു ജിന്‍സ് നൽകിയ ഹരജിയിലാണ് നടപടി.
ഇൗ പഞ്ചായത്തുകളിൽ വീടുവെക്കാന്‍ അപേക്ഷ നല്കുന്നവർക്കോ ആശ്രിതർക്കോ മറ്റിടങ്ങളിൽ വീടില്ലെന്ന് ഉറപ്പാക്കിവേണം എൻ.ഒ.സി നൽകാനെന്ന വ്യവസ്ഥയടക്കം ചോദ്യംചെയ്യുന്ന ഹരജിയിൽ മൂന്നാഴ്ചക്കകം സര്‍ക്കാര്‍ മറുപടി നൽകാനാണ് നിർദേശം. റവന്യൂ അധികൃതരുടെ എന്‍.ഒ.സിയും പഞ്ചായത്തിെൻറ അനുമതിയുമില്ലാതെ മൂന്നാറില്‍ ഒരു നിര്‍മാണവും അനുവദിക്കരുതെന്നായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.