മൂന്നാർ: സഞ്ചാരികൾക്ക് നിയന്ത്രണം; പ്രതിരോധത്തിന് പ്രത്യേക മെഡിക്കൽ സംഘം
text_fieldsതൊടുപുഴ: മൂന്നാറിൽ താമസിച്ച ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശ ത്ത് ജാഗ്രത നിർദേശം. ഹോം സ്റ്റേകളിലും റിസോർട്ടുകളിലും ബുക്കിങ് നിർത്തിവെക്കാനും പരിശോധിച്ച് പട്ടിക തയാറാക്കാനും മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. നിർദേശം ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമെതിരെ നടപടിയെടുക്കും.
സഞ്ചാരികൾ കൂടുതലെത്തുന്ന ആനച്ചാലിലും പള്ളിവാസലിലും ചിന്നക്കനാലിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അടിയന്തര യോഗം ചേരും. രാഷ്ട്രീയ -സാമൂഹിക- ഉദ്യോഗസ്ഥ സ്ക്വാഡുകളും രൂപവത്കരിക്കും. മൂന്നാർ മേഖലയിൽ ഊർജിത ബോധവത്കരണം നടത്താനും ജീപ്പ് സവാരികൾ ഒഴിവാക്കാനും നിർദേശം നൽകി.
ആരോഗ്യവകുപ്പിെൻറ പ്രത്യേക സംഘം അതിർത്തികളിലും റോഡുകളിലും പരിശോധന നടത്തും. തിരികെ പോകാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളെ അതിന് അനുവദിക്കും. എന്നാൽ, ഇവിടെ ചുറ്റിക്കറങ്ങാൻ അനുവദിക്കില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.