Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2023 2:24 PM IST Updated On
date_range 14 Jun 2023 2:24 PM ISTഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദി; വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി
text_fieldsbookmark_border
ഇടുക്കി: മൂന്നാറിലെ നിർമാണ പ്രവർത്തനം സംബന്ധിച്ച് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയായ അഡ്വ. ഹരീഷ് വാസുദേവനെതിരെ വിമർശനവുമായി സി.പി.എം. ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദിയാണെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ് ആരോപിച്ചു.
ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. കസ്തൂരി രംഗൻ-ഗാഡ്കിൽ പ്രശ്നം ഉയർന്നു വന്നപ്പോൾ ഇടുക്കിയെ പൂർണമായും വനഭൂമിയാക്കി മാറ്റണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണെന്നും വർഗീസ് പറഞ്ഞു.
വൺ എർത്ത് വൺ ലൈഫ് വ്യാജ സംഘടനയാണ്. ഹൈകോടതിയിലെ ഹരജിക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജില്ല സെക്രട്ടറി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story