മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലായിരുന്നു –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മൂന്നാർ പാപ്പാത്തിച്ചോലയിലെ കൈയേറ്റം ഒഴിപ്പിച്ചവേളയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന നടപടിക്രമത്തില്‍ വ്യതിയാനം ഉണ്ടായി. ഇതിനാലാണ് പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചത്. അക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സര്‍ക്കാർ ബോധ്യപ്പെടുത്തി. മേലില്‍ ഇത്തരം രീതി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. മൂന്നാറില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിച്ചു. ഇതിെൻറ ഭാഗമായി തിരുത്തലുകളുണ്ടാകുംകീഴ്വഴക്കം അനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനു മുമ്പ് സര്‍ക്കാറുമായി കൂടിയാലോചിക്കാറുണ്ട്. പൊതുഭരണവും ആഭ്യന്തരവും മുഖ്യമന്ത്രിയുടെ വകുപ്പാണ്. അതുകൊണ്ടുതന്നെ ഏകോപനമില്ലായ്മയുടെ പ്രശ്നമില്ലെന്നും എൻ. ഷംസുദ്ദീെൻറ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.