മൂന്നാറിലെ കൈേയറ്റ ഭൂമി തിരിച്ചുപിടിച്ച ശ്രീറാം വെങ്കിട്ടരാമേൻറത് ധീരമായ നടപടി -വി.എസ്
text_fieldsതിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാൻ ശ്രീറാം വെങ്കട്ടരാമൻ നടത്തിയത് ധീരമായ നടപടികളെന്ന് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. മൂന്നാറിലെ ഭൂമി തിരിച്ചുപിടിക്കാൻ 2006 ലെ എൽ.ഡി.എഫ്. സർക്കാറാണ് ശ്രമം ആരംഭിച്ചത്. പലകാരണങ്ങളാൽ അതു മുടങ്ങിപ്പോവുകയായിരുന്നു. എന്നാൽ, പല തലത്തിൽനിന്നുണ്ടായ എതിർപ്പുകൾ അവഗണിച്ചാണ് ശ്രീറാം ആ ഭൂമി തിരികെ പിടിക്കാനായി ധീരമായി രംഗത്തിറങ്ങിയതെന്ന് വി.എസ് പറഞ്ഞു. ഉമ്മാശ്ശേരി മാധവൻ ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം എംപ്ലോയ്മെൻറ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് നൽകി സംസാരിക്കുകയായിരുന്നു അച്യുതാനന്ദൻ. ജനങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാർഥതയും സ്വന്തം കഴിവിനെ നയിക്കുേമ്പാൾ ആരും പേടിക്കേണ്ടതില്ല. മൂന്നാറിൽ സർക്കാറിെൻറ ഏക്കറുകണക്കിന് ഭൂമി ചെറുകിട, വൻകിട കൈയേറ്റക്കാ’ർ വച്ചിരിക്കുമ്പോൾ പതിനായിരക്കണക്കിന് ദലിതരും ആദിവാസികളും ഭൂമിയില്ലാതെ അലയുകയാണ്.
മറയൂരിലെ 2500ലേറെ ആദിവാസി കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകാൻ ശ്രീറാം നടപടിയെടുത്തതും ശ്രദ്ധേയമാണ്. തങ്ങൾ ഇവിടെ ജീവിക്കുന്നു എന്നതിെൻറ തെളിവിനായി സർക്കാർ ഒാഫിസുകളിൽ കയിറിയിറങ്ങി ജീവിതം ‘തുരുമ്പെടുത്ത’ ആദിവാസികൾക്കാണ് ഇൗ നടപടിയിലൂടെ അദ്ദേഹം പുതിയ പ്രതീക്ഷ നൽകിയത്. ചുരുങ്ങിയ കാലം കൊണ്ട് എങ്ങനെ ജനങ്ങൾക്ക് പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാമെന്നത് കാട്ടിത്തന്നിരിക്കുകയാണ് ശ്രീറാം വെങ്കിട്ടരാമനെന്നും വി.എസ് പറഞ്ഞു.
തെൻറ ജീവിതത്തിലെ ഏറ്റവും നിർണായകമായ നിമിഷമാണിതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. വിദ്യാർഥിയായിരുന്ന കാലം മുതൽ വി.എസ്. അച്യുതാനന്ദനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിെൻറ കൈയിൽനിന്ന് പുരസ്‌കാരം വാങ്ങാൻ സാധിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും കൂട്ടിേച്ചർത്തു.
ട്രസ്‌റ്റ് ചെയർമാൻ ബാബു ഉമ്മാശ്ശേരി അധ്യക്ഷതവഹിച്ചു. മുൻ ചീഫ് സെക്രട്ടറി സി.പി. നായർ , ധന്യാരാമൻ, ചുനക്കര ജനാർദനൻ നായർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മുൻ പുരസ്‌കാര ജേതാക്കളായ തെരുവോരം മുരുകൻ, പുനലൂർ സോമരാജൻ, അശ്വതി ജ്വാല എന്നിവരെ ആദരിച്ചു. പ്രസിഡൻറ് ജെ. സോമൻ സ്വാഗതവും സെക്രട്ടറി രാജേന്ദ്രൻ അക്ഷര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.