ഇടുക്കിയിലെ 14 വില്ലേജുകളിലായി ൈകേയറിയത് 10,366 ഏക്കർ
text_fieldsതൊടുപുഴ: ൈകയറ്റം ഒഴിപ്പിക്കുന്നതിന് മുന്നോടിയായി സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് റവന്യൂ വകുപ്പ് തയാറാക്കിയ പട്ടികയിൽ 173 പേർ.
ഇടുക്കി ജില്ലയിലെ 14 വില്ലേജുകളിലായി 10366.32 ഏക്കർ ഭൂമി കൈയേറിയ വിവരമാണ് സമർപ്പിച്ചത്. വട്ടവട, കൊട്ടക്കൊമ്പൂർ വില്ലേജുകളിലെയും മൂന്നാർ ഉൾപ്പെടുന്ന കണ്ണൻ ദേവൻ വില്ലേജിലെ രണ്ടാം ഘട്ടവും പട്ടിക തയാറാക്കിവരുന്നതായും അറിയുന്നു. പാപ്പാത്തിച്ചോലയിലെ 300 ഏക്കറും പട്ടികയിലുണ്ട്.
കെ.ഡി.എച്ച്, പള്ളിവാസൽ, മറയൂർ, ആനവിരട്ടി, ചിന്നക്കനാൽ, കുഞ്ചിത്തണ്ണി, മാങ്കുളം, കീഴാന്തൂർ, ബൈസൺവാലി, ശാന്തമ്പാറ, പാറത്തോട്, മന്നാങ്കണ്ടം, മാങ്കുളം വില്ലേജുകളിലെ പട്ടികയാണ് നൽകിയത്. ഇതിൽ അരസെൻറും രണ്ടും മൂന്നും സെൻറും കൈയേറിയവരും ഉൾപ്പെടുന്നു. വൻകിട ൈകയറ്റക്കാരുടെ പട്ടികയിലുള്ളവരിൽ ചിലർ വ്യാജ പട്ടയമാണെന്ന് അറിയാതെ വലിയവിലക്ക് ഭൂമി വാങ്ങിയവരാണ്.
ചിന്നക്കനാൽ വില്ലേജിലെ സർവേ നമ്പർ 34/1ൽ ഗ്രീൻ ജങ്കിൽ അഞ്ച് ഏക്കർ, ആഴി റിസോർട്സ് പത്ത് ഏക്കർ, കലപിഡോ അഡ്വഞ്ചേഴ്സ് 9.5 ഏക്കർ, തച്ചങ്കരി കാറ്ററിങ് കോളജ് 20 ഏക്കർ, സർവേ 509 പാർട്ടിൽ ആൾബിൻ 30 സെൻറ്, സർവേ 11/1ൽ (82) ആദിവാസി ഭൂമി ആൾബിൻ 17 ഏക്കർ, സർവേ 20/1ൽ ജിമ്മി സ്കറിയ 40 ഏക്കർ, റീസർവേ 1/1ൽ ബ്ലോക്ക് ഒന്നിൽ എം.എം. ലംബോദരൻ 240 ഏക്കർ, ചിന്നക്കനാൽ, ബൈസൺവാലി, കെ.ഡി.എച്ച് വില്ലേജുകളിലായി സന്തോഷ് ജോർജ് കുളങ്ങര മൂന്ന് ഏക്കർ, ചിന്നക്കനാൽ സർവേ 87/1ൽ സ്കൈ ജ്വല്ലറി 12 ഏക്കർ, സർവേ 34/1ൽ പാപ്പാത്തിച്ചോല 300 ഏക്കർ, ആനവിരട്ടി സർവേ 179ൽ ലൂക്ക് സ്റ്റീഫൻ 200 ഏക്കർ, കെ.ഡി.എച്ച് വില്ലേജ് സർവേ 20/1ൽ വിൻസെൻറ് ഡിക്കോത്ത ഒരു ഏക്കർ, 20/1ൽ ദേവികുളം സി.എച്ച്.സിക്ക് സമീപം ഒരു ഏക്കർ, ദേവികുളം ജി.വി.എച്ച്.എസ്.എസിന് സമീപം ഒരു ഏക്കർ, ശിക്ഷക് സദന് സമീപം 20 സെൻറ്, ലവ്േഡൽ 1.38 ഏക്കർ, പള്ളിവാസലിൽ കെ.എസ്.ഇ.ബി വക 40 ഏക്കർ എന്നിവയാണ് ആദ്യ റിപ്പോർട്ടിലുള്ളത്.തുടർന്ന് നൽകിയ മറ്റൊരു റിപ്പോർട്ടിൽ 154 പേരുടെ കൈയേറ്റവും പറയുന്നു.
കെ.ഡി.എച്ച് വില്ലേജ് സർവേ 62/25എയിൽ ജോൺസണും മറ്റും മൂന്ന് ഏക്കർ, 28/1ൽ പലർ ചേർന്ന് 65 ഏക്കർ, 61 പാർട്ടിൽ മൂന്ന് ഏക്കർ, 607ൽ ജോബി ഡിക്കോത്ത 80 സെൻറ്, 843 ബിനു 9.5 സെൻറ്, ആഷ 7.5 സെൻറ്, 62/9ൽ മിനി ഏഴ് സെൻറ്,20/1ൽ കച്ചേരി സെറ്റിൽമെൻറ് എം.വി. ശശികുമാർ 10 സെൻറ്, ചാക്കോ 10സെൻറ്, 62/9ൽ വിജയകുമാർ നാല് സെൻറ്, സർവേ നമ്പർ 61/6ൽ മൂന്നാർ വി.എച്ച്.എസ്.എസിൻറ 30സെൻറ്, 62/9 ഗിരിജ നാല് സെൻറ്, സെൽവരാജ് അഞ്ച് സെൻറ്, പള്ളിവാസൽ 36/3ൽ റോസമ്മ കർത്ത 83.47 സെൻറ്, സർവേ 435ൽ ജോളി പോൾ 30ഏക്കർ, 381/5ൽ സെൻറ് സെബാസ്റ്റ്യൻസ് പള്ളി 2.88 ഏക്കർ.
13-44/1ൽ ജസി പത്ത് സെൻറ്, ബ്ലോക്ക് 13-4/1-1 ൽ ജസി 25 ഏക്കർ, 114-216/1-1ൽ ഗണേശൻ 15സെൻറ്, കെ.എസ്.ഇ.ബി ആനയിറങ്കൽ ഡാമിെൻറ 1509.81 ഏക്കർ, മാങ്കുളം എസ്.എൻ.ഡി.പി യൂനിയൻ 10സെൻറ്, മാങ്കുളത്ത് വിജയൻ 30സെൻറ്, മറയൂർ ബ്ലോക്ക് 47ൽ ആേൻറാ ആൻറണിയും മറ്റും ചേർന്ന് മൂന്ന് ഏക്കർ, കീഴാന്തൂർ ബ്ലോക്ക് 50ൽ അബ്ദുസ്സലാം മൂന്ന് ഏക്കർ, അബ്ദുന്നാസർ മൂന്ന് ഏക്കർ, ബീന നാസർ രണ്ട് ഏക്കർ, റസിയ രണ്ട് ഏക്കർ, രാജ്കുമാർ എട്ട് ഏക്കർ, ബ്ലോക്ക് 51ൽ പാപ്പ രണ്ട് ഏക്കർ, ചന്ദ്രൻ രണ്ട് ഏക്കർ, മാത്യു മൂന്ന് ഏക്കർ, ഗായത്രി രണ്ട് ഏക്കർ, മുഹമ്മദ് 1.70 ഏക്കർ, സരസ്വതി 3.50 ഏക്കർ, ചിന്നക്കനാൽ 329/1ൽ ബോബി സ്കറിയ 15സെൻറ്, 209/1ൽ ടിജു കുര്യാക്കോസ് 5.55 ഏക്കർ, 222/1ൽ ടിസിൻ 7.07 ഏക്കർ, 20/1ൽ അഞ്ച് ഏക്കർ.
525ൽ ജോസ് മാത്യു 21സെൻറ്,197ൽ മോഹനൻ 9.71 ഏക്കർ, 11/1ൽ സന്തോഷ് തോമസ് 5.50ഏക്കർ, ജോസ് 2.20ഏക്കർ, 20/1,34/1 എന്നിവയിൽ ജിമ്മി സ്കറിയ 21ഏക്കർ, മോസസ് 1.7ഏക്കർ, ദിനേശൻ 20സെൻറ്, സൂര്യനെല്ലി സെൻറ് ജോസ്ഫ്സ് ചർച്ച് 20സെൻറ്, ബാബു ജോർജ് 21സെൻറ്, ബ്ലോക്ക് എട്ടിൽ ഫ്രാൻസിസ് ജോൺ 2.13 ഏക്കർ, ജിജി സ്കറിയ നാല് ഏക്കർ, ജിമ്മി സ്കറിയ ആറ് ഏക്കർ, ബോബി സ്കറിയ 12 ഏക്കർ, ബ്ലോക്ക് ആറിൽ ലിജിഷ് ലംബോദരൻ 7.5 ഏക്കർ, ബൈസൺവാലി 27/1ൽ ടി.എം. നാസർ 2.31 ഏക്കർ, ശാന്തമ്പാറ 74/2ൽ അയ്യപ്പൻ 38സെൻറ്, ബിജു 30 സെൻറ്, 94/3ൽ രാമകൃഷ്ണൻ ഒരു ഏക്കർ, ചതുരംഗപ്പാറ 39/1ൽ മുഹമ്മദ് ഇഖ്ബാൽ 48സെൻറ്, കെ.സി. ജോർജ് രണ്ട് ഏക്കർ, പുപ്പാറ ബ്ലോക്ക് 13ൽ ഹാജിറ 80സെൻറ്. മന്നാങ്കണ്ടം വില്ലേജിൽനിന്നുള്ളത് ചെറിയ അളവിലുള്ള പുറേമ്പാക്ക് കൈയേറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.