മൂന്നാർ: വീണ്ടും ഉന്നതതലയോഗം വിളിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ വീണ്ടും ഉന്നതതലയോഗം വിളിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ റവന്യൂമന്ത്രിക്ക് നിർദേശം നൽകി. ജൂലൈ ഒന്നിന് യോഗം വിളിക്കാനാണ് തീരുമാനമെന്നാണ് അറിയുന്നത്. മൂന്നാർ ൈകയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം കൈക്കൊണ്ട തീരുമാനങ്ങൾ ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ നേതൃത്വത്തിൽ അട്ടിമറിക്കുന്നുവെന്നാേരാപിച്ച് കഴിഞ്ഞദിവസം സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം.
മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തുള്ള 22 സെൻറ് സ്ഥലവും െകട്ടിടവും ഒഴിപ്പിക്കാൻ ശ്രീറാം നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എയും കോൺഗ്രസ് നേതാവ് എ.കെ. മണിയും ഉൾപ്പെട്ട സംഘം മുഖ്യമന്ത്രിയെ കണ്ടത്. അതേസമയം നോട്ടീസ് നൽകിയ മൂന്നാറിലെ 22 സെൻറ് ഭൂമി ജൂലൈ ഒന്നുവരെ ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് നിർദേശം നൽകിയെന്നാണ് അറിയുന്നത്. ഇൗ നിർദേശേത്താട് റവന്യൂ വകുപ്പിന് കടുത്ത അതൃപ്തിയുണ്ട്.
നിയമപ്രകാരം ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതാണെന്നും അതു പാതിവഴിക്ക് നിർത്തിവെക്കാനാവില്ലെന്നുമാണ് റവന്യൂ വകുപ്പിെൻറ നിലപാട്. മുഖ്യമന്ത്രിയുടെ യോഗത്തിലുണ്ടായ ധാരണ ലംഘിച്ചിട്ടിെല്ലന്നും കുടിയേറ്റ കർഷകർക്കെതിെര നടപടി എടുത്തിട്ടില്ലെന്നും റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതേസമയം ജൂലൈ ഒന്നിന് ചേരുന്ന യോഗത്തിൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളിൽ വീണ്ടും നിയന്ത്രണങ്ങൾ വരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഭൂമി പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയപാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം അടിയന്തരമായി വിളിക്കണെമന്നാണ് സർവകക്ഷി പ്രതിനിധി സംഘത്തിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.