ചട്ടങ്ങൾ നോക്കുകുത്തി; മൂന്നാറിൽ കെട്ടിട നിർമാണം തോന്നുംപടി
text_fieldsതൊടുപുഴ: നിർമാണച്ചട്ടങ്ങളും പട്ടയ വ്യവസ്ഥകളും നഗ്നമായി ലംഘിച്ച് മൂന്നാറിൽ ബഹുനില മന്ദിരങ്ങൾ കെട്ടിപ്പൊക്കുന്നത് തോന്നുംപടി.
ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലും വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണം വിലക്കിയ പ്രദേശങ്ങളിലും കൃഷിക്കായി മാത്രം അനുവദിച്ച ഭൂമിയിലും ചട്ടങ്ങളെ നോക്കുകുത്തിയാക്കിയാണ് റിസോർട്ട് മാഫിയയുടെ നിർമാണപ്രവർത്തനം.
ചട്ടങ്ങൾ പരസ്യമായി ലംഘിച്ചിട്ടും പൊളിച്ചുനീക്കുന്നതടക്കം ഒരു നടപടിക്കും റവന്യൂ, പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ല. പട്ടയ വ്യവസ്ഥകളും നിർമാണച്ചട്ടങ്ങളും പാലിക്കാതെയുള്ള നിർമാണമാണ് മൂന്നാറിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ നിയമലംഘനം. വനത്തിെൻറ പദവിയുള്ള ഏലത്തോട്ടങ്ങളിലും കൃഷിക്കായി പതിച്ചുനൽകിയ ഭൂമിയിലുമെല്ലാം വൻ കെട്ടിടങ്ങളാണ് നിർമിച്ചിരിക്കുന്നത്. 2010 ജനുവരി 21ലെ ഹൈകോടതി ഉത്തരവിൽ മൂന്നാർ പ്രദേശത്തെ അനധികൃത നിർമാണങ്ങളെയും കൈയേറ്റങ്ങളെയും നിശിതമായി വിമർശിച്ചിരുന്നു.
എന്നാൽ, കോടതി വിധിയിലെ മൂന്നാർ എന്ന പരാമർശത്തെ മൂന്നാർ ടൗൺ എന്ന് തെറ്റായി വ്യാഖ്യാനിച്ച് കഴിഞ്ഞ ആറു വർഷത്തിനിടെ സമീപ വില്ലേജുകളിലെല്ലാം അനധികൃത നിർമാണം നടത്തി. പരിസ്ഥിതി ദുർബല മേഖലകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള ചരിഞ്ഞ പ്രദേശങ്ങളിലും നിരവധി റിസോർട്ടുകൾ നിർമിച്ചതായി ലാൻഡ് റവന്യൂ കമീഷണറുടെ അന്വേഷണത്തിലും കണ്ടെത്തി.
കെ.ഡി.എച്ച്, പള്ളിവാസൽ, ആനവിരട്ടി, ചിന്നക്കനാൽ, ശാന്തൻപാറ, ബൈസൺവാലി, ആനവിലാസം, വെള്ളത്തൂവൽ വില്ലേജുകളിൽ കലക്ടറുടെ അനുമതി കൂടാതെ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന് കഴിഞ്ഞ ഏപ്രിൽ 20ന് കലക്ടർ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് കെട്ടിട ഉടമകൾ നൽകിയ ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരായ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലാണ്.
പള്ളിവാസൽ, ആനവിരട്ടി വില്ലേജുകളിൽ ഏലത്തോട്ടങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റിയും പാറ, മണ്ണ് എന്നിവ ഖനനം നടത്തിയും വൻകിട നിർമാണങ്ങളാണ് നടക്കുന്നത്.
വനഭൂമിയുടെ സ്വഭാവമുള്ള ഏലത്തോട്ടങ്ങൾ വ്യവസായിക നിർമാണത്തിനായി ഇനം മാറ്റുന്നത് വൻ പാരിസ്ഥിതികാഘാതത്തിനു കാരണമാകും. ഇൗ സാഹചര്യത്തിൽ നിയമലംഘനം നടത്തിയ എല്ലാ ഏലത്തോട്ടങ്ങളും സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. മൂന്നാർ പ്രദേശത്തെ എല്ലാ സ്വകാര്യ നിർമാണങ്ങളും വികസനപ്രവർത്തനങ്ങളും മൂന്നാർ വികസന അതോറിറ്റിയുടെ അംഗീകാരത്തോടെയാകണമെന്ന് ലാൻഡ് റവന്യൂ കമീഷണർ സർക്കാറിനു നൽകിയ ശിപാർശ.
എസ്. രാജേന്ദ്രെൻറ കൈയേറ്റം യു.ഡി.എഫ് സർക്കാറും മറച്ചുെവച്ചു ;നടപടിയെടുക്കാതിരുന്നത് ജനപ്രതിനിധിയായതിനാലെന്നു തിരുവഞ്ചൂർ
മൂന്നാറിലെ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ കൈയേറ്റം കഴിഞ്ഞ യു.ഡി.എഫ് സർക്കാറും മറച്ചുെവച്ചു. രാജേന്ദ്രൻ അനധികൃതമായി ഭൂമി കൈയേറിയെന്ന് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നത് ജനപ്രതിനിധിയായതിനാലാണെന്ന് മുൻ റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തെൻറ സ്ഥലം വൈദ്യുതി ബോർഡിേൻറതാണെന്ന് രാജേന്ദ്രൻതന്നെ സമ്മതിച്ചിരുന്നതായും വാർത്തസമ്മേളനത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് മൂന്നാര്‍ ൈകയേറ്റം ഒഴിപ്പിക്കാന്‍ ഒന്നും ചെയ്തില്ലെന്ന വി.എസ്. അച്യുതാനന്ദെൻറ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അേദ്ദഹം. വൈദ്യുതി ബോർഡിെൻറ സ്ഥലമാണ് രാജേന്ദ്രൻ ൈകയേറിയിത്. റവന്യൂ ഭൂമിയും കൈയേറിയിരുന്നു. നിയമാനുസൃതമാക്കുമെന്നാണ് രാജേന്ദ്രൻ പറഞ്ഞിരുന്നത്. ഇൗ സാഹചര്യത്തിലാണ് നടപടിയെടുത്ത് ജനപ്രതിനിധിയെ മോശമാക്കേണ്ടെന്ന് കരുതിയത്. ൈകയേറ്റമാണെന്ന് അന്നേ വ്യക്തമായിരുന്നു. കെ.എസ്.ഇ.ബി സ്ഥലമായതിനാൽ അവരാണ് നടപടിയെടുക്കേണ്ടിയിരുന്നത്. കോൺഗ്രസുകാരായാലും ൈകയേറ്റം കൈയേറ്റം തന്നെയാണ്.
മൂന്നാര്‍ വിഷയത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന വി.എസിെൻറ പ്രസ്താവന തെറ്റാണ്.യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് മൂന്നാറില്‍ 988.07 ഏക്കര്‍ സ്ഥലം പിടിച്ചെടുത്തു. ഉടുമ്പുൻചോല താലൂക്കിലെ വിവധ പ്രദേശങ്ങളിലായി കൈയേറിയ 547.97 ഏക്കര്‍ 2011ല്‍ കണ്ടെടുത്തു. ദേവികുളം താലൂക്കില്‍ നടത്തിയ പരിശോധനയില്‍ അനധികൃത ൈകയേറ്റങ്ങള്‍ ഒഴിപ്പിച്ചു. ഏകദേശം 440.1 ഏക്കര്‍ സര്‍ക്കാറിലേക്ക് കണ്ടെടുത്തു. യു.ഡി.എഫ് കാലത്ത് മൂന്നാറിൽ ൈകയേറ്റം തടയാൻ ലാൻഡ് പ്രൊട്ടക്ഷൻ ഫോഴ്സ് രൂപവത്കരിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.