ഉപസമിതി എത്തും മുേമ്പ അവകാശം സ്ഥാപിച്ച് ‘കൈയേറ്റ സമര’ത്തിന് നീക്കം
text_fieldsതൊടുപുഴ: നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിെൻറ വിവാദ പ്രദേശങ്ങളിൽ ‘കൈേയറ്റ സമര’ത്തിന് നീക്കം. ഇതുസംബന്ധിച്ച രഹസ്യയോഗം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ചില വ്യാപാരികളുടെയും നേതൃത്വത്തിൽ മൂന്നാർ വട്ടവടയിൽ ചേർന്നു. ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയത്തിന് ഉപസമിതി എത്തുന്നതിന് മുമ്പ് കുടിൽകെട്ടി സമരമടക്കം നടത്താനാണ് കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ തീരുമാനമെടുത്തതെന്നാണ് സൂചന.
ബ്ലോക്ക് നമ്പർ 58ലെ ഭൂമിയടക്കമുള്ളവയിൽ സമരം നടത്താനാണ് നീക്കം. ഭൂമി പ്രശ്നം പരിഹരിക്കാനെത്തുന്ന മന്ത്രിമാരുൾപ്പെട്ട സമിതിക്ക് മുന്നിൽ തങ്ങളുടെ കൃഷിഭൂമിയാണ് ഇവിടമെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. തടി വ്യാപാരികളടക്കമാണ് യോഗത്തിൽ പെങ്കടുത്തത്. കുറിഞ്ഞി ദേശീയോദ്യാനത്തിെൻറ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച യോഗം ചേർന്നതിന് തൊട്ടുപിന്നാലെയായിരുന്നു രഹസ്യയോഗം.
2006 ഒക്ടോബർ ആറിനാണ് കൊട്ടക്കാമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58ൽ സർവേ നമ്പർ ഒന്ന്, വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62 എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട 3200 ഹെക്ടർ പ്രദേശം കുറിഞ്ഞി ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത്. ഇതുവരെ ഭൂമി സർവേ ചെയ്യാൻ നടത്തിയ ശ്രമങ്ങളെ കർഷകരെ മറയാക്കി ഭൂമാഫിയ തടയുകയായിരുന്നു. ഇൗ സമരരീതിതന്നെ തുടരാനാണ് നീക്കം. എന്നാൽ, യോഗം ചേർന്നത് സംബന്ധിച്ച് അറിയില്ലെന്ന നിലപാടിലാണ് വനംവകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.