Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുരിശ്​ തകര്‍ക്കുന്നത്...

കുരിശ്​ തകര്‍ക്കുന്നത് ഇടതുപക്ഷ നയമാണോ എന്നു വ്യക്തമാക്കണം -കെ.സി.ബി.സി

text_fields
bookmark_border
കുരിശ്​ തകര്‍ക്കുന്നത് ഇടതുപക്ഷ നയമാണോ എന്നു വ്യക്തമാക്കണം -കെ.സി.ബി.സി
cancel
കൊച്ചി: കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിെൻറ നയമാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെ.സി.ബി.സി. ക്രൈസ്തവര്‍ ആദരിക്കുന്ന കുരിശ് കൈേയറ്റഭൂമിയിലാണ് സ്ഥാപിച്ചതെങ്കില്‍, അതു നീക്കാന്‍ നിയമപരമായ വഴികള്‍ തേടുകയായിരുന്നു വേണ്ടത്. മൂന്നാറിലെ കൈയേറ്റ ഭൂമികള്‍ നിയമവിധേയമായി ഒഴിപ്പിക്കുന്നത് തെറ്റല്ല. എന്നാല്‍, ആശങ്കാജനകമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു, ഭീതിപടര്‍ത്തി കുരിശു പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത് അവിവേകമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ കേരളീയ സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. മതേതര കാഴ്ചപ്പാട് പ്രസംഗിക്കുകയും സംഘ്പരിവാര്‍ ശൈലി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ കേരളീയ സമൂഹം തിരിച്ചറിയണമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnarkcbc
News Summary - munnar KCBC
Next Story