മൂന്നാർ കൈയേറ്റത്തെ സി.പി.എം എതിർത്തിരുന്നില്ല -മന്ത്രി എം.എം. മണി
text_fieldsന്യൂഡൽഹി: മൂന്നാറിലെ കൈയേറ്റം ആരംഭിച്ചിട്ട് 65 വർഷമായെന്നും അന്ന് അതിനെ സി.പി.എം എതിർത്തിട്ടില്ലെന്നും മന്ത്രി എം.എം. മണി. അങ്ങനെ ചെയ്യേണ്ടതാണെന്ന് അന്ന് പാർട്ടിക്ക് തോന്നിയില്ല. നേരത്തേ അവിടെ ഉണ്ടായിരുന്നവരുടെ കൈയിൽനിന്ന് വാങ്ങിയാണ് പലരും ഹോട്ടലുകളും റിസോർട്ടുകളും പണിതത്- അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. 50 ഉം 70 ഉം വർഷമായി അവിടെ ജീവിക്കുന്നവരെ ഇറക്കിവിടുകയെന്നത് സങ്കീർണമാണെന്നും ഹരിത ൈട്രബ്യൂണലിൽ സി.പി.െഎ നേതാവ് പ്രസാദ് നൽകിയ ഹരജി സംബന്ധിച്ച് എം.എം. മണി വ്യക്തമാക്കി.
മൂന്നാറിലെ കൈയേറ്റം ഉൾപ്പെടെയുള്ള ഭൂമിപ്രശ്നം പരിഹരിക്കാൻ കോടതി വിധിയിലൂടെ സാധ്യമല്ല. പത്രപ്രസ്താവനകളുമായി ഇറങ്ങാൻ ആളുകൾക്ക് എളുപ്പമാണ്. പ്രായോഗിക സമീപനമാണ് ആവശ്യം. മൂന്നാറിലെ കൈയേറ്റ പ്രശ്നത്തിന് എല്ലാ സർക്കാറുകളും ഏറിയും കുറഞ്ഞും ഉത്തരവാദികളാണ്. പഴയകാലത്ത് അവിടെ ആളുകൾക്ക് പ്രോത്സാഹിപ്പിച്ചാണ് ഭൂമി നൽകിയത്. 50 വർഷം കഴിഞ്ഞിട്ട് ഇറങ്ങടാന്ന് പറഞ്ഞാൽ അവിടെ ജീവിതം കരുപിടിപ്പിച്ചവർ സമ്മതിക്കുമോ. ആദിവാസി ഭൂമി തിരിച്ച് നൽകാൻ സുപ്രീംകോടതി അടക്കം വിധിച്ചിട്ട് അത് സാധിച്ചില്ലെന്നും മന്ത്രി ഒാർമിപ്പിച്ചു.
ആദിവാസി ഭൂപ്രശ്നം പരിഹരിച്ചത് പോലെ 1971 ജനുവരി ഒന്നിനുശേഷം കുടിയേറിയവർ ഒഴിവാകണമെന്ന നിലപാട് സ്വീകരിക്കാവുന്നതാണ്. അങ്ങനെ വരുേമ്പാൾ 40 വർഷം മുമ്പ് കുടിയേറിയവർ എന്ത് ചെയ്യുമെന്ന പ്രായോഗിക പ്രശ്നവുമുണ്ട്. റവന്യൂ വകുപ്പിൽനിന്ന് മൂന്നാർ സംബന്ധിച്ച രേഖകൾ കാണാതെ പോയതിന് ഉത്തരവാദി ആ വകുപ്പാണ്. നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച് താനുൾപ്പെടെ മൂന്നു മന്ത്രിമാർ സ്ഥലം സന്ദർശിച്ച് രാഷ്ട്രീയ പാർട്ടികളുമായും ജനങ്ങളുമായും ചർച്ച നടത്തുമെന്നും എം.എം. മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.