മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ
text_fieldsതിരുവനന്തപുരം: പശ്ചിമഘട്ടം കൈയേറി നിർമ്മിച്ച റിസോർട്ടുകൾ അടക്കമുള്ള കെട്ടിടങ്ങളിൽ പൊളിക്കേണ്ടത് പൊളിക്കണമെന്ന് പരിസ്ഥതി പ്രവർത്തകർ. തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആവശ്യപ്പെട്ടത്. ചർച്ചക്കുശേഷം പുറത്തുവന്ന സുഗതകുമാരി പരിസ്ഥിതിക്ക് ദോഷകരമായ മേഖകളിലെ കെട്ടിടങ്ങൾ പെളിച്ചുനീക്കണെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേവികുളം-ഉടുമ്പൻചേല താലൂക്കിലെ ഏലമലക്കാടുകൾ വനഭൂമിയാണെന്ന സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ് മൂലം നൽകിയിട്ടുണ്ട്. അതിൽനിന്ന ഒരിഞ്ചു ഭൂമിപോലും മറ്റ് ആവശ്യത്തിന് ഉപയോഗിക്കാനാവില്ല. മൂന്നാറിലെ തർക്ക ഭൂമികൾ വനനിയമത്തിന് കീഴിൽ കൊണ്ടവരണം. റവന്യു നിയങ്ങൾ ദുർബലമാണ്. ശക്തമായ വനനിയമങ്ങൾ മൂന്നാറിൽ നടപ്പാക്കണം. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തണം.
ഭൂരഹിതരായ പാവപ്പെട്ടവർക്ക് പട്ടയം നൽകണം. മൂന്നാർ വികസനത്തിന് മാനേജ്മെൻറ് പ്ലാൻ തയാറാക്കണം. അനധികൃത കൈയേറ്റം ഒഴിപ്പിക്കണം. വ്യജപട്ടയങ്ങൾ നിർമ്മിച്ച് കൈയേറ്റം നടത്തുന്നന്നത് രാഷയ്ട്രീയ മത ശക്തികളുടെ പിൻബലത്തോടെയാണ്. കൈയേറ്റക്കാരും മതശക്തികളും രാഷ്ടീയക്കാരും പശ്ചിഘട്ടം കൈയേറുകയാണ്. അത് അവസാനിപ്പിക്കണം. കൈയേറ്റത്തിന് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൈയേറ്റങ്ങൾ നിർദാക്ഷിണ്യം ഒഴിപ്പിക്കണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു.
അനധികൃതമായി കൈയ്യേറിയ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാൻ പാടില്ലെന്നും ചർച്ചയിൽ പരിസ്ഥിതി പ്രവർത്തകർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൈയേറ്റക്കാരോട് ദയകാണിക്കില്ലെന്ന് മുഖ്യമന്ത്രി പരിസ്ഥിതി പ്രവർത്തകർക്ക് ഉറപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.