ഇടുക്കിയിലെ കൈയേറ്റങ്ങൾ: കലക്ടർ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവ്
text_fieldsതിരുവനന്തപുരം: മൂന്നാറിൽ പട്ടയ ഭൂമിയിലെ അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കാനുള്ള ഉത്തരവിൽ ഇടുക്കിയിലെ കൈയ േറ്റങ്ങളെക്കുറിച്ച് കലക്ടർ റിപ്പോർട്ട് നൽകണമെന്നും നിർദേശം.
മറ്റ് പ്രധാന നിർദേശങ് ങൾ:
•പട്ടയ ഭൂമിയിലുള്ള വാണിജ്യ നിർമാണങ്ങളുടെ കാര്യത്തിൽ പട്ടയം റദ്ദ് ചെയ്ത് ഭൂമിയും നിർമിതികളും സർക്കാർ ഏറ്റെടുക്കും. നിലവിലെ ചട്ടങ്ങൾ പ്രകാരം ഇത് പാട്ടത്തിന് നൽകാം.
•സർക്കാർ ഭൂമി കൈയേറി നിർമാണം നടത്തിയ പട്ടയമില്ലാത്ത ഭൂമിയും നിർമാണങ്ങളും സർക്കാർ ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കും.
•അനധികൃതമായി നൽകിയ പട്ടയങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതും സർക്കാർ അനുവദിച്ചതുമായ പട്ടയങ്ങളുടെ (രവീന്ദ്രൻ പട്ടയം) കാര്യത്തിൽ അഞ്ചംഗ സമിതി പരിശോധിച്ച് മൂന്നുമാസത്തിനുള്ളിൽ നടപടി സ്വീകരിക്കും.
•മൂന്നാർ ട്രൈബ്യൂണലിെൻറ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ അവിടെ കൈകാര്യം ചെയ്തിരുന്ന കേസുകൾ കോടതിയിലേക്ക് തന്നെ മടക്കി നൽകും. അതിനുള്ള ഓർഡിനൻസ് ആഭ്യന്തരവകുപ്പ് പുറപ്പെടുവിക്കും.
•പട്ടയ വ്യവസ്ഥകൾ ലംഘിച്ച് ഭാവിയിൽ വാണിജ്യ നിർമാണങ്ങൾ നടത്താതിരിക്കാൻ വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിലേ ബിൽഡിങ് പെർമിറ്റ് അനുവദിക്കാവൂവെന്ന് തദ്ദേശ വകുപ്പ് ഉത്തരവിറക്കും. ഇതിനായി കെട്ടിട നിർമാണ ചട്ടങ്ങളിലും ഭേദഗതി വരുത്തണം.
•നിർമാണങ്ങൾ പരിസ്ഥിതിക്ക് യോജിച്ചവയാകണം. സോളാർ പാനൽ, മഴവെള്ള സംഭരണി, മാലിന്യസംസ്കരണ സംവിധാനം എന്നിവ ഉറപ്പാക്കണം. വട്ടവട, ചിന്നക്കനാൽ ഒഴികെ മേഖലകളിൽ ടൗൺ പ്ലാനിങ് സ്കീമിന് തദ്ദേശവകുപ്പ് ആറുമാസത്തിനകം രൂപം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.