ഒഴിപ്പിക്കൽ തടഞ്ഞ സംഭവം: സി.പി.എം പ്രവർത്തകർക്കെതിരെ നടപടിയെടുക്കാത്തതിന് എസ്.െഎമാർക്ക് കലക്ടറുടെ സ
text_fieldsമൂന്നാർ: ഭൂമികൈയേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ സി.പി.എം പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ സബ് കലക്ടർ നൽകിയ നിർദേശം പാലിച്ചില്ലെന്നുകാണിച്ച് ദേവികുളം പ്രിൻസിപ്പൽ എസ്.െഎ സി.ജെ. ജോൺസൻ, അഡീഷനൽ എസ്.െഎ പുണ്യദാസ് എന്നിവർക്ക് ഇടുക്കി കലക്ടർ സമൻസയച്ചു. ഈ മാസം 25ന് ഇടുക്കി കലക്ടറേറ്റിൽ ഹാജരാകാൻ നിർദേശിച്ചാണ് കലക്ടർ ജി.ആർ. ഗോകുലിെൻറ നോട്ടീസ്.
ദേവികുളത്ത് സർക്കാർ ഭൂമിയിൽ നിർമിച്ച ഷെഡ് ഏപ്രിൽ 12ന് റവന്യൂ വകുപ്പിെൻറ നേതൃത്വത്തിൽ ഒഴിപ്പിക്കുന്നതിനിടെ സി.പി.എം പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തുകയും സബ് കലക്ടറെയടക്കം അസഭ്യം പറയുകയും ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്തെന്നാണ് കേസ്. ഇൗ സമയം, സി.പി.എം പ്രവർത്തകരെ അസ്റ്റ് ചെയ്യാൻ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ നിർദേശിച്ചെങ്കിലും ഒഴിപ്പിക്കൽ നടപടി സംഘർഷത്തിലെത്തിയിട്ടും നടപടിയെടുക്കാൻ പൊലീസ് തയാറായില്ല.
ദേവികുളം എസ്.ഐ ജോൺസണിെൻറ നേതൃത്വത്തിൽ പൊലീസുകാർ സ്ഥലത്തുണ്ടായിട്ടും ഉത്തരവ് അവഗണിച്ച് െപാലീസ് അവിടെത്തന്നെ തുടരുകയായിരുന്നേത്ര. ഔദ്യോഗിക കർത്തവ്യനിർവഹണം തടസ്സപ്പെടുത്തിയവർക്കെതിരെ മേലുദ്യോഗസ്ഥെൻറ ഉത്തരവ് നടപ്പാക്കാൻ കൂട്ടാക്കാതെ ദേവികുളം പൊലീസ് നിസ്സംഗത പുലർത്തിയെന്നാണ് ആരോപണം. മൂന്നാറിൽനിന്ന് പൊലീസിനെ വിളിച്ചുവരുത്തിയാണ് സബ് കലക്ടർ സംഘർഷം നിയന്ത്രിച്ചതും ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കിയതും. അതിനിടെ, സംഭവം പന്തിയല്ലെന്നുകണ്ട് സി.പി.എം പ്രവർത്തകർതന്നെ ഷെഡ് പൊളിച്ചുനീക്കി.
ഒഴിപ്പിക്കൽ വിഷയത്തിൽ സി.പി.െഎസി.പി.എം തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ സംഭവം വിവാദമായതിനെത്തുടർന്ന് ജില്ല ഭരണകൂടം പൊലീസിനെതിരെയും ജില്ല പൊലീസ് മേധാവി പൊലീസിനെ ന്യായീകരിച്ചും രംഗത്തെത്തിയിരുന്നു. തുടർന്നാണ് ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാെനത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സി.പി.എം നേതാക്കൾ കൈയേറ്റം ചെയ്ത സംഭവത്തിൽ നേരിട്ട് അന്വേഷണം നടത്താൻ കലക്ടർ തീരുമാനിച്ചത്. പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന ജില്ല െപാലീസ് മേധാവിയുടെ റിപ്പോർട്ട് തള്ളിയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.