വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ പിന്തുണക്കും –മതമേലധ്യക്ഷന്മാർ
text_fieldsതിരുവനന്തപുരം: വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ പിന്തുണക്കുമെന്ന് ഇടുക്കിയിലെ വിവിധ മതമേലധ്യക്ഷന്മാർ. ഞായറാഴ്ച തൈക്കാട് ഗെസ്റ്റ് ഹൗസിൽ മൂന്നാർ കൈയേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മത-സംഘടന പ്രതിനിധി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടയമില്ലാത്ത ഭൂമിയിൽ പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങളുടെ ഭൂമിക്ക് പട്ടയം നൽകണമെന്നും പ്രതിനിധികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇടുക്കിയിലെ വനഭൂമിയും റവന്യൂ ഭൂമിയും തിരിച്ച് ഭൂമിയുടെ പദവി വ്യക്തമാക്കണമെന്ന് കാഞ്ഞിരപ്പള്ളി ആർച്ച് ബിഷപ് മാത്യു അറയ്ക്കൽ ആവശ്യപ്പെട്ടു. എന്നാൽ, മതത്തിെൻറ പേരിൽ നടക്കുന്ന കൈയേറ്റങ്ങളെ ന്യായീകരിക്കാനാവില്ല. കുരിശ് നാട്ടിയുള്ള കൈയേറ്റം സഭ അംഗീകരിക്കുന്നില്ല. അത് പ്രോത്സാഹിപ്പിക്കുകയില്ലെന്നും ഹൈറേഞ്ച് സംരക്ഷണസമിതി ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കുന്ന സർക്കാർ നടപടിക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കട്ടപ്പന ടൗൺ ജുമാമസ്ജിദ് ഇമാം മുഹമ്മദ് റഫീഖ് അൽ കൗസരിയും വ്യക്തമാക്കി. കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചും മത-സംഘടന പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിയിൽപ്പെടുത്തി.
ഇടുക്കി ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, സി.എസ്.ഐ ഈസ്റ്റ് കേരള ബിഷപ് ഡോ. കെ.ജി. ഡാനിയേൽ, എസ്.എൻ.ഡി.പി യൂനിയൻ കൗൺസിലർ കെ.ഡി. രമേശൻ, എൻ.എസ്.എസ് ഹൈറേഞ്ച് യൂനിയൻ പ്രതിനിധി ആർ. മണിക്കുട്ടൻ, കെ.പി.എം.എസ് സെക്രട്ടറി കെ.കെ. രാജൻ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.