അനധികൃത നിർമാണം: മൂന്നാർ പഞ്ചായത്തിന് ഹൈകോടതി വിമർശനം
text_fieldsകൊച്ചി: കോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന നിർമാണങ്ങളുടെ പേരിൽ മൂന്നാർ പഞ്ചായത്തിന് ഹൈകോടതി വിമർശനം. നിയമ ലംഘനം നടത്തുന്നത് പഞ്ചായത്തായാലും നിയമപ്രകാരം നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ നിർദേശിച ്ചു. മൂന്നാറിൽ മുതിരപ്പുഴയോരത്തെ വിവാദ കെട്ടിട നിർമാണത്തിന് വില്ലേജ് ഒാഫിസർ സ്റ്റോപ് മെമ്മോ നൽകിയതിനെതിരെ പഞ്ചായത്ത് നൽകിയ ഹരജിയിലാണ് കോടതിയുടെ വാക്കാൽ വിമർശനം.
വനിതസംരംഭകരുടെ ഉൽപന്ന വിപണനകേന്ദ്രമാണ് മൂന്നാ റിൽ മുതിരപ്പുഴയോരത്ത് നിർമിക്കുന്നതെന്നും പഞ്ചായത്തിനുവേണ്ടി കെട്ടിടനിർമാണം നടത്തുന്നത് ഇടുക്കി ജില്ല കലക്ടർ സെക്രട്ടറിയായ സൊസൈറ്റിയാണെന്നും കാണിച്ചാണ് പഞ്ചായത്ത് ഹരജി നൽകിയത്. 13ാം പഞ്ചവത്സര പദ്ധതിയിലുൾപ്പെടുത്തിയ കെട്ടിടത്തിെൻറ നിർമാണം തടഞ്ഞ റവന്യൂ വകുപ്പ് നടപടി പിൻവലിക്കാൻ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
കോടതി ഉത്തരവ് പഞ്ചായത്തുപോലും പാലിക്കുന്നില്ലെങ്കിൽ പിന്നെയാരാണ് പാലിക്കുകയെന്ന് കോടതി ചോദിച്ചു. നിർമാണപ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പ് അനുമതി വേണമെന്ന ഹൈകോടതി ഉത്തരവ് പഞ്ചായത്ത് അറിയാതിരുന്നതെന്തുകൊണ്ടാണ്? പഞ്ചായത്ത് സെക്രട്ടറി മൂന്നാറിൽ ചുമതലയേറ്റിട്ട് എത്ര കാലമായെന്നും കോടതി വാക്കാൽ ചോദിച്ചു. കോടതി ഉത്തരവ് ലംഘിച്ചാണ് പഞ്ചായത്ത് കെട്ടിടം നിർമിക്കുന്നതെന്നും വില്ലേജ് ഒാഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയത് നിയമപരമായതിനാൽ റദ്ദാക്കരുതെന്നും ദേവികുളം സബ്കലക്ടർ രേണുരാജ് കോടതിയിൽ വിശദീകരണം നൽകി. മറുപടി സത്യവാങ്മൂലം നൽകാൻ പഞ്ചായത്തിന് സമയം അനുവദിച്ച കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
മൂന്നാർ പഞ്ചായത്തിെൻറ നടപടി കോടതിയലക്ഷ്യമെന്ന് സബ് കലക്ടർ
െകാച്ചി: മൂന്നാർ ടൗണിൽ പുഴയോരത്ത് പഞ്ചായത്ത് നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ സുപ്രീംകോടതി, ഹൈകോടതി വിധികളുടെ ലംഘനമെന്ന് സബ് കലക്ടറുടെ വിശദീകരണം. മൂന്നാറിൽ റവന്യൂ വകുപ്പിെൻറ അനുമതിയില്ലാതെ നിർമാണം പാടില്ലെന്ന ഹൈകോടതിയുെടയും പുഴയോരത്ത് 10 വാരക്കുള്ളിൽ നിർമാണം പാടില്ലെന്ന സുപ്രീംകോടതിയുെടയും വിധികൾ പഞ്ചായത്ത് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. അതിനാൽ, പഞ്ചായത്തിെൻറ നടപടി കോടതിയലക്ഷ്യമാണെന്ന് സബ് കലക്ടർ രേണുരാജ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
കണ്ണൻ ദേവൻ കമ്പനി പാർക്കിങ്ങിന് പഞ്ചായത്തിന് കൈമാറിയ രണ്ടേക്കർ സ്ഥലമാണ് കെട്ടിട നിർമാണത്തിന് ഉപയോഗിച്ചത്. ഭൂമി കൈമാറ്റത്തിെൻറ നിയമസാധുത വ്യക്തമല്ല. പ്രളയകാലത്ത് അഞ്ചുദിവസം വെള്ളത്തിലായിരുന്ന സ്ഥലത്താണ് 60 മുറിയുള്ള ബഹുനില ഷോപ്പിങ് കോംപ്ലക്സ് പണിയുന്നത്. പ്രളയബാധിത മേഖലകളിൽ വിദഗ്ധസമിതിയുടെ ശാസ്ത്രീയ പഠനമില്ലാതെ കെട്ടിടനിർമാണത്തിന് അനുമതി നൽകില്ലെന്ന സർക്കാർ തീരുമാനം നിലവിലുണ്ട്. ഇത് വ്യക്തമാക്കി കഴിഞ്ഞ ആഗസ്റ്റിൽ ചീഫ് സെക്രട്ടറി നിർദേശവും നൽകിയിരുന്നു. എന്നിട്ടും അനധികൃത നിർമാണം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.വൈ. ഒൗസേപ്പ് നൽകിയ പരാതിയിലാണ് വില്ലേജ് ഒാഫിസർ സ്റ്റോപ് മെമ്മോ നൽകിയത്. എന്നാൽ, ഇതുലംഘിച്ച് വീണ്ടും നിർമാണം തുടർന്നു.
തടയാൻ ചെന്ന ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും മടക്കിവിട്ടു. സ്റ്റോപ് മെമ്മോ കൈപ്പറ്റിയശേഷമാണ് നിർമാണം തുടരാൻ അനുമതി തേടി പഞ്ചായത്ത് അധികൃതർ അപേക്ഷ നൽകിയത്. തുടർന്ന്, നിയമപരമായിതന്നെയാണ് സ്റ്റോപ് മെമ്മോ നൽകിയതെന്നും ഇത് റദ്ദാക്കരുതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.