മൂന്നാറിൽ വ്യാജ പട്ടയങ്ങൾ നൽകിയവർക്ക് ക്ലീൻ ചിറ്റ്
text_fieldsപത്തനംതിട്ട: മൂന്നാർ ഉൾപ്പെടുന്ന കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ വ്യാജ പട്ടയങ്ങൾ നൽകിയെന്നും ൈകയേറ്റക്കാർക്ക് അനുകൂല നിലപാട് സ്വീകരിെച്ചന്നും ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്ത റവന്യൂ ഉദ്യോഗസ്ഥർക്ക് സർക്കാറിെൻറ ക്ലീൻ ചിറ്റ്. സസ്പെൻഷൻ കാലയളവ് അർഹതപ്പെട്ട അവധിയാക്കി മാറ്റിയാണ് ഉത്തരവിറങ്ങിയത്.
കണ്ണൻ ദേവൻ ഹിൽസിൽ വില്ലേജ് ഒാഫിസർമാരായിരുന്ന വി.ബി. സഹദേവൻ, സി.വി. വിജയൻ, ജസ്റ്റിൻ പോൾ, െഡപ്യൂട്ടി തഹസിൽദാർ കെ.ഒ. ഉലഹന്നാൻ എന്നിവരെയാണ് വിവിധ കാലയളവിൽ സസ്പെൻഡ് ചെയ്ത്. 2005--2006 കാലയളവിലാണ് ഇവർ മൂന്നാറിൽ ജോലിചെയ്തത്. ഇവരൊക്കെ ഇപ്പോൾ സർവിസിൽനിന്ന് വിരമിച്ചു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉലഹന്നാെൻറ സസ്പെൻഷൻ കാലയളവ് പെൻഷൻ കണക്കാക്കാൻ വേണ്ടി മാത്രമായി ഡ്യൂട്ടിയായി പരിഗണിച്ചിരുന്നു.
വി.ബി. സഹദേവെനതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. 1996 സെപ്റ്റംബർ 17മുതൽ ’98 ഡിസംബർ ഒന്നുവരെ കെ.ഡി.എച്ചിൽ വില്ലേജ് ഒാഫിസറായിരിക്കെ റവന്യൂ പുറേമ്പാക്കു ഭൂമിക്ക് നിയമവിരുദ്ധമായി കൈവശസർട്ടിഫിക്കറ്റ് നൽകി, അനധികൃത ൈകേയറ്റങ്ങൾക്ക് സഹായകമായ രീതിയിൽ നിരവധി കെ.എൽ.സി കേസുകൾ രജിസ്റ്റർ ചെയ്തു, വ്യാജ രേഖകൾ ചമച്ചു, ഇടമലക്കുടി ആദിവാസി കോളനിവാസികളുടെ കാലവർഷക്കെടുതി ഫണ്ട് അനുവദിച്ചതിൽ ക്രമക്കേട് വരുത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കലക്ടർ സസ്പെൻഡ് ചെയ്തത്.
പിന്നീട് തിരിച്ചെടുെത്തങ്കിലും സസ്പെൻഷൻ കാലയളവ് ക്രമവത്കരിച്ചിരുന്നില്ല. സഹദേവനുപുറമെ ജസ്റ്റിൻ പോൾ, സി.വി. വിജയൻ എന്നിവരുടെയും സസ്പെൻഷൻ കാലയളവാണ് ഇപ്പോൾ ക്രമവത്കരിച്ചുനൽകിയത്. പെൻഷൻ, ഗ്രാറ്റ്വിറ്റി എന്നിവ അനുവദിക്കുന്നതിന് സസ്പെൻഷൻ കാലം ഡ്യൂട്ടിയായി പരിഗണിക്കാനും ഉത്തരവിൽ പറയുന്നു. ഇതോടെ, വ്യാജ പട്ടയം കൊടുക്കുകയും സർക്കാർ ഭൂമി അനധികൃതമായി പതിച്ചുനൽകുകയും ചെയ്തവർക്ക് സർക്കാർ വക ക്ലീൻ ചിറ്റായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.