മൂന്നാറിൽ ഭൂമി പതിച്ചുകിട്ടാൻ വീണ്ടും ഹരജികൾ; ജാഗ്രതയോടെ സർക്കാർ
text_fieldsകൊച്ചി: മൂന്നാറിൽ ഭൂമി പതിച്ചുകിട്ടാൻ കൈവശാവകാശം ഉന്നയിച്ച് ഹൈകോടതിയിൽ വീണ്ടു ം കൂട്ടത്തോടെ ഹരജികളെത്തുന്നു. കണ്ണൻ ദേവൻ ഹിൽസ് വില്ലേജിലെ ഭൂമി പതിച്ചുകിട്ടാൻ ഒ രേസമയം നാല് ഹരജികളാണ് എത്തിയത്. നേരത്തേ ചിന്നക്കനാലിൽ ഭൂമി പതിച്ചുനൽകണമെന് ന ആവശ്യവുമായി കൂട്ടഹരജികൾ വന്നത് പിന്നീട് വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തര വിൽ അവസാനിച്ച അനുഭവമുള്ളതിനാൽ ഇവ അതിജാഗ്രതയോടെ കൈകാര്യം ചെയ്യാനാണ് സർക്കാർ തീരുമാനം. പട്ടയം കിട്ടാൻ നൽകിയ അപേക്ഷകളിൽ നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഹരജിക്കാർ കൂട്ടമായി കോടതിയെ സമീപിച്ചത്.
സർക്കാർ പുറമ്പോക്കിലാണ് അവകാശവാദം ഉന്നയിക്കുന്നതെന്ന ദേവികുളം സബ് കലക്ടറുടെ വിശദീകരണം പരിഗണിച്ചാണ് ചിന്നക്കനാലിലെ ഭൂമിയിൽ പട്ടയംതേടി വന്ന ഹരജികളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവുണ്ടായത്.
ഉടമസ്ഥാവകാശത്തിൽ സംശയമുള്ളതിനാൽ വിജിലൻസ് അന്വേഷിക്കാനായിരുന്നു ഉത്തരവ്. പട്ടയത്തിനാ എത്തുന്ന ഇത്തരം ഹരജികളിൽ സമാന സാഹചര്യം നിലനിൽക്കുന്നുണ്ടോയെന്ന് വിശദമായി പരിശോധിച്ചശേഷം മാത്രമേ സർക്കാർ നിലപാട് അറിയിക്കൂ. ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ ഹിൽ വില്ലേജിൽ ഭൂമി പതിച്ചുനൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് നാലുപേരാണ് ഹരജികൾ നൽകിയത്. ഇതിൽ സർക്കാറിെൻറ വിശദീകരണം തേടിയിട്ടുണ്ട്.
1970നുമുമ്പ് മുതൽ പിതാവും അദ്ദേഹത്തിെൻറ പിതാവും കെ.ഡി.എച്ച് വില്ലേജിലെ 95 സെൻറിൽ കൃഷി ചെയ്യുകയാണെന്നും വില്ലേജ് ഒാഫിസറിൽനിന്ന് 1994 ഡിസംബർ 28ന് പിതാവിന് കൈവശാവകാശ രേഖ ലഭിച്ചിട്ടുണ്ടെന്നുമാണ് ഹരജിക്കാരിലൊരാൾ വാദിക്കുന്നത്.
പട്ടയം കിട്ടാൻ പിതാവ് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിതാവ് മരിച്ചതിനെത്തുടർന്ന് 2018 ഡിസംബറിൽ വീണ്ടും അപേക്ഷ നൽകി. ഇതിലും തീർപ്പുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കുന്നതെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. സമാന അവകാശവാദങ്ങൾ തന്നെയാണ് മറ്റ് ഹരജിക്കാരും ഉന്നയിച്ചിട്ടുള്ളത്.
ചിന്നക്കനാലിൽ ഭൂമി പതിച്ചുനൽകണമെന്ന അപേക്ഷ നിഷേധിച്ചതിനെതിരെ കോട്ടയം സ്വദേശിനി ഉൾപ്പെടെ എട്ടുപേരാണ് നേരത്തേ ഹരജിയുമായി എത്തിയിരുന്നത്. ഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് എട്ടുപേർ ഒരേസമയം അസൈൻമെൻറ് സ്പെഷൽ തഹസിൽദാർക്ക് നൽകിയ അപേക്ഷ തള്ളിയതിനെതിരെയായിരുന്നു എല്ലാവരും അന്ന് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.