ഉമ്മൻ ചാണ്ടിയുടെ മര്യാദപോലും വി.എസ് കാണിച്ചില്ല– എം.എം. മണി
text_fieldsതൊടുപുഴ: മൂന്നാർ വിഷയത്തിൽ വി.എസ്. അച്യുതാനന്ദനെതിരെ രൂക്ഷമായി പ്രതികരിച്ച് മന്ത്രി എം.എം. മണി. ഉമ്മൻ ചാണ്ടിയുടെ മര്യാദപോലും വി.എസ് കാണിച്ചില്ലെന്നും തനിക്കെതിരെ പ്രത്യേക അജണ്ടയുള്ളതുകൊണ്ടാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മണി മൂന്നാറിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മണിയുടെ വാക്കുകൾ: ‘‘മൂന്നാറിലെ കൈയേറ്റക്കാർ ആരാണെന്ന് ഞാനിപ്പോൾ പറയുന്നില്ല. പറയാൻ അറിയാഞ്ഞിട്ടല്ല. വേണ്ടെന്നുവെച്ച് മിണ്ടാതിരിക്കുകയാണ്. വി.എസിെൻറ ആരോപണങ്ങൾക്ക് മറുപടി പറയരുതെന്ന് പാർട്ടി ഉപദേശിച്ചിട്ടുണ്ട്. എങ്കിലും പറയേണ്ടി വരുന്നതിനാൽ പറയുകയാണ്. ആരാണ് ഭൂമാഫിയയുടെ ആെളന്ന് എല്ലാവർക്കും അറിയാം. ടാറ്റക്ക് 50,000 ഏക്കര്‍ ഭൂമിയുണ്ടെന്ന് പറഞ്ഞ് വി.എസ് ഞങ്ങളെക്കൊണ്ട് ഒരുപാട് സമരം ചെയ്യിച്ചു. ഒടുവിൽ പുള്ളി അത് വിട്ടു. പുള്ളി പ്രായമായ ആളാണ്. ഇടക്കിടെ ഓര്‍മപ്പിശക് വരും. ആരൊക്കെയോ എഴുതി നൽകുന്നത് വായിക്കുകയാണ് പുള്ളി ഇപ്പോൾ ചെയ്യുന്നത്. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടി കാണിച്ച മര്യാദപോലും വി.എസ് കാണിച്ചിട്ടില്ല. മൂന്നാറിലെ കൈയേറ്റക്കാരനെന്നു പറയുന്ന രാജേന്ദ്രൻ ഇവിടെ ജനിച്ചുവളര്‍ന്ന ആളാണ്. ഞാന്‍ കൈയേറ്റക്കാരനാണെങ്കില്‍ വി.എസ് വന്ന് ഒഴിപ്പിച്ചോട്ടെ. മൂന്നാറിൽ ഒരു കൈയേറ്റവുമില്ല’’.
മണിയെ സ്വാഗതം ചെയ്ത് വി.എസ്
തിരുവനന്തപുരം: ടാറ്റയുടെ ൈകയേറ്റം ഒഴിപ്പിക്കുന്നതില്‍ മന്ത്രി എം.എം. മണിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി വി.എസ്. അച്യുതാനന്ദൻ. ടാറ്റയുടെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കാലതാമസം കൂടാതെ നടപടിയെടുക്കുക തന്നെയാണ് വേണ്ടത്. ഇതിനായി റവന്യൂ, പൊലീസ് അധികാരികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കണം. വീണ്ടെടുക്കുന്ന ഭൂമിയിൽ പാരിസ്ഥിതികമായി സംരക്ഷിക്കപ്പെടേണ്ടത് സംരക്ഷിക്കുകയും പതിച്ചു കൊടുക്കാവുന്ന ഭൂമി തോട്ടം തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി, വിതരണം ചെയ്യുകയും വേണം -വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.